സർവകലാശാല വാർത്തകൾ

കാലിക്കറ്റ്

കോളജുകള്‍ക്ക് അവധി

ഉഷ്ണതരംഗത്തെത്തുടർന്ന് കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മേയ് ആറുവരെ അവധി പ്രഖ്യാപിച്ചു. ആവശ്യമെങ്കില്‍ പ്രസ്തുത സമയത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താം.

കോണ്‍ടാക്ട് ക്ലാസുകള്‍ മാറ്റി

സര്‍വകലാശാല സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആൻഡ് ഓണ്‍ലൈന്‍ എജുക്കേഷന്‍ (മുന്‍ എസ്.ഡി.ഇ) സ്റ്റഡി സെന്ററുകളില്‍ മേയ് നാല്, അഞ്ച് തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന 2023 പ്രവേശനം ബി.എ / ബി.കോം / ബി.ബി.എ / എം.എ/ എം.എസ്.സി / എം.കോം വിദ്യാർഥികളുടെ രണ്ടാം സെമസ്റ്റര്‍ കോണ്‍ടാക്ട് ക്ലാസുകള്‍ ഉഷ്ണതരംഗ മുന്നറിയിപ്പിനാല്‍ മാറ്റിവെച്ചു.

പരീക്ഷ

സര്‍വകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റര്‍ വിവിധ പി.ജി (CCSS-PG) ഏപ്രില്‍ 2024 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമ പ്രകാരം ജൂണ്‍ അഞ്ചിന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം

എല്‍എല്‍.ബി യൂനിറ്ററി നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2023 റെഗുലര്‍ / സപ്ലിമെന്ററി പരീക്ഷകളുടെയും ബി.ബി.എ എല്‍എല്‍.ബി (ഹോണേഴ്സ്) അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2022, ഏപ്രില്‍ 2023 റെഗുലര്‍ / സപ്ലിമെന്ററി പരീക്ഷകളുടെയും ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ എല്‍എല്‍.ബി (ഹോണേഴ്സ്) (2018 പ്രവേശനം) ഡിസംബര്‍ 2023 സേ പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. 

സംസ്കൃത

ഉർദു ഡിഗ്രി കോഴ്സ് അനുവദിച്ചു

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല കൊയിലാണ്ടി പ്രാദേശികേന്ദ്രത്തിൽ ഉർദു നാലു വർഷ ബിരുദ കോഴ്സ് 2024 അദ്ധ്യയന വർഷം മുതൽ അനുവദിച്ചു. 1995 മുതൽ സർവ്വകലാ ശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രം ആരംഭിച്ചതു മുതൽ യൂണിവേഴ്സിറ്റിയുടെ ഉർദു വകുപ്പ് പ്രവർത്തിക്കുന്നു. ഉർദുവിൽ എം.എ, എം.ഫിൽ പി.എച്ച് ഡി കോഴ്സ് കഴിഞ്ഞ് ഇവിടെ നിന്നും പടിയിറങ്ങിയവർ നിരവധിയാണ്.

ബിരുദ കോഴ്സില്ല എന്ന പരിമിതിക്കാണ് പരിഹാരമാകുന്നത്. ഹൈസ്കൂൾ ഹയർ സെക്കണ്ടറി തലത്തിൽ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ഉർദു ഒന്നാം ഭാഷയായി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വലിയ സൗകര്യമാണ് കോഴ്സ് ആരംഭിക്കുന്നതിലൂടെ ലഭിക്കുന്നത്.

കാർഷിക

അഗ്രിപ്രണര്‍ഷിപ് പ്രോഗ്രാം

തൃ​ശൂ​ര്‍: കേ​ര​ള കാ​ര്‍ഷി​ക സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ അ​ഗ്രി​ബി​സി​ന​സ് ഇ​ന്‍ക്യു​ബേ​റ്റ​റി​ന്റെ ഈ ​വ​ര്‍ഷ​ത്തെ അ​ഗ്രി​പ്ര​ണ​ര്‍ഷി​പ് ഓ​റി​യ​ന്റേ​ഷ​ന്‍ പ്രോ​ഗ്രാം, സ്റ്റാ​ര്‍ട്ട്അ​പ് ഇ​ന്‍ക്യു​ബേ​ഷ​ന്‍ പ്രോ​ഗ്രാം എ​ന്നി​വ​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

30 വരെ അപേക്ഷിക്കാം. ഒ​രു​മാ​സ​ത്തെ പ​രി​ശീ​ല​നം പൂ​ര്‍ത്തി​യാ​ക്കി​യ​വ​രി​ല്‍നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ര്‍ക്ക് അ​ഞ്ചു​ല​ക്ഷം രൂ​പ വ​രെ ഗ്രാ​ന്റും ന​ല്‍കും. സം​രം​ഭ​ക​ത്വം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ നാ​ലു​ല​ക്ഷം രൂ​പ വ​രെ​ ധ​ന​സ​ഹാ​യ​വും പ​ദ്ധ​തി​യി​ലൂ​ടെ ല​ഭ്യ​മാ​ക്കും. ഫോ​ൺ: 0487-2438332, 8330801782.

Tags:    
News Summary - University news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.