ആരോഗ്യ പരിപാലനത്തിനും ചികിത്സക്കും ഫിസിയോ തെറപ്പിസ്റ്റ്, ഒക്കുപ്പേഷനൽ തെറപ്പിസ്റ്റ്, പ്രോസ്തെറ്റിസ്റ്റ്, ഓർത്തോറ്റിസ്റ്റ് പ്രഫഷനലുകളുടെ സേവനം വിലപ്പെട്ടതാണ്.

ആരോഗ്യ ശാസ്ത്ര/പാരാമെഡിക്കൽ മേഖലയിൽപെടുന്ന ബാച്ചിലർ ഓഫ് ഫിസിയോതെറപ്പി (ബി.പി.ടി), മാസ്റ്റർ ഓഫ് ഫിസിയോതെറപ്പി (എം.പി.ടി), ബാച്ചിലർ ഓഫ് ഒക്കുപ്പേഷനൽ തെറപ്പി (ബി.ഒ.ടി), മാസ്റ്റർ ഓഫ് ഒക്കുപ്പേഷനൽ തെറപ്പി (എം.ഒ.ടി), ബാച്ചിലർ ഇൻ പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോറ്റിക്സ് (ബി.പി.ഒ), മാസ്റ്റർ ഇൻ പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോറ്റിക്സ് (എം.പി.ഒ) കോഴ്സുകൾ മികച്ച സ്ഥാപനങ്ങളിൽനിന്നും പഠിച്ചിറങ്ങുന്നവർക്ക് തൊഴിൽസാധ്യതകളേറെയാണ്.

ഫിസിയോതെറപ്പി: വൈദ്യശാസ്ത്ര ചികിത്സാ ​മേഖലയിൽ ഫിസിയോതെറപ്പി അവിഭാജ്യ ഘടകമാണ്. പേശി/നാഡീവ്യൂഹങ്ങളിലുണ്ടാകുന്ന ബലക്ഷയവും ശാരീരിക വൈകല്യങ്ങളും യന്ത്രങ്ങളുടെയും മറ്റും സഹായത്തോടെയും മസാജിലൂടെയും പൂർവസ്ഥിതിയിലാക്കുന്ന ചികിത്സാരീതിയാണിത്.

ന്യൂറോ മസ്കുലർ, മസ്കിലോ സ്കെലിട്ടൽ, കാർഡിയോ വാസ്കുലർ, റെസ്പി​റേറ്ററി സിസ്റ്റംസ് മുതലായവയുമായി ബന്ധപ്പെട്ട അസുഖത്തെ ഫിസിയോതെറപ്പിയിലൂടെ ഭേദമാക്കുന്നു. ആരോഗ്യപരിപാലന പുനരധിവാസരംഗത്തും ഫിസിയോതെറപ്പിസ്റ്റുകൾക്ക് ഡിമാൻഡുണ്ട്.

ഒക്കുപ്പേഷനൽ തെറപ്പി: പ്രവൃത്തിയിലൂടെ ആരോഗ്യം വീണ്ടെടുക്കുന്ന ചികിത്സാരീതിയായ തെറാപ്യൂട്ടിക് ഫങ്ഷനൽ മാനേജ്മെന്റ് പഠനമാണ് ഒക്കുപ്പേഷനൽ തെറപ്പി.

മെഡിക്കൽ/റീഹാബിലിറ്റേഷൻ മേഖലയിലും ആശുപത്രികളിലും മാനസികാരോഗ്യ കേന്ദ്രങ്ങളിലുമൊക്കെ ഒക്കുപ്പേഷനൽ തെറപ്പിസ്റ്റുകളുടെ സേവനം ആവശ്യമാണ്.

പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോറ്റിക്സ്: മനുഷ്യശരീരത്തിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ കൃത്രിമ അവയവങ്ങൾ നിർമിച്ച് പിടിപ്പിക്കുന്ന സാ​​ങ്കേതികവിദ്യയാണിത്. പ്രോസ്തെറ്റിസ് എന്നത് ആർട്ടിഫിഷ്യൽ റീപ്ലേസ്മെന്റും ഓർത്തോസിസ് എന്നത് വെച്ചുപിടിപ്പിക്കുന്ന കൃത്രിമ അവയവങ്ങളുടെ പ്രവർത്തനം ഉറപ്പുവരുത്തലുമാണ്.

Tags:    
News Summary - To get a job in medical field

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.