Posted On
date_range Updated On
date_range നദ്ദയുടെ പ്രചാരണം ജനം പുച്ഛിച്ചുതള്ളും -സി.പി.എം
തിരുവനന്തപുരം: എൽ.ഡി.എഫ് സര്‍ക്കാറിനെതിരെയുള്ള ബി.ജെ.പി പ്രസിഡന്‍റ് ജെ.പി. നദ്ദയുടെ കള്ള പ്രചാരവേലകള്‍ കേരള ജനത പുച്ഛിച്ചുതള്ളുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. രാജ്യത്തെ ഏറ്റവും അഴിമതിരഹിതമായ സംവിധാനമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. ഒരു അഴിമതി ആരോപണം പോലും ഈ സര്‍ക്കാറിനെതിരെ മുന്നോട്ടുവെക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടുമില്ല. എന്നിട്ടും അഴിമതി സര്‍ക്കാറെന്ന് സംസ്ഥാന സര്‍ക്കാറിനെ വിശേഷിപ്പിക്കുന്നത് തികഞ്ഞ രാഷ്‌ട്രീയ അന്ധതകൊണ്ടുമാത്രമാണെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു.
ഇന്ത്യയിലെ ഏറ്റവും മതസൗഹാര്‍ദം പുലരുന്ന സംസ്ഥാനത്തിന് നേരെയാണ് ഇത്തരമൊരു പ്രചാരണം ഉയര്‍ത്തിയിട്ടുള്ളത്. നാട്ടില്‍ കലാപമുണ്ടാക്കുന്നതിന് ബോധപൂര്‍വ പദ്ധതികളൊരുക്കുന്നതില്‍ ആര്‍.എസ്.എസാണ് മുമ്പന്തിയിലെന്ന് പകല്‍പോലെ വ്യക്തമാണെന്നും സി.പി.എം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.