പ്രഖ്യാപിച്ച പെൻഷൻ വർധന നടപ്പാക്കണം: മാധ്യമ പ്രവർത്തകരുടെയും ജീവനക്കാരുടെയും സെക്രട്ടറിയറ്റ് മാർച്ച്‌ തിങ്കളാഴ്ച

കോഴിക്കോട്: ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ച പെൻഷൻ വർധന പൂർണമായും നടപ്പാക്കണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവർത്തകരും ജീവനക്കാരും തിങ്കളാഴ്ച സെക്രട്ടറിയറ്റ് മാർച്ച്‌ നടത്തും. കേസരി മന്ദിരത്തിന് മുന്നിൽ നിന്നും ആരംഭിക്കുന്ന മാർച്ച്‌ രാവിലെ 11 ന് സെക്രട്ടേറിയറ്റിന് മുന്നിൽ ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്യും.

വിവിധ ട്രേഡ് യൂനിയൻ നേതാക്കൾ പങ്കെടുക്കും. പത്ര പ്രവർത്തക പെൻഷൻ 1000 രൂപ വർധിപ്പിക്കുമെന്നാണ് മന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചത്. എന്നാൽ ഉത്തരവ് വന്നപ്പോൾ ഇത് 500 രൂപയായി കുറച്ചു.

ധനവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഇടപെടലാണ് ഇതിന് പിന്നിൽ. ഇത് ശ്രദ്ധയിൽപെടുത്തിയപ്പോൾ പരിഹരിക്കാമെന്നാണ് മന്ത്രി ഉറപ്പ് നൽകിയത്. മാധ്യമ പ്രവർത്തകരുടെയും ജീവനക്കാരുടെയും പെൻഷൻ പദ്ധതി അട്ടിമറിക്കാൻ വർഷങ്ങളായി ചില ഉദ്യോഗസ്ഥർ ശ്രമിച്ചു വരികയാണ്. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ ഉത്തരവ്. 

Tags:    
News Summary - Pension hike announced should be implemented: Secretariat march of media workers and employees on Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.