തീർപ്പാകാതെ കുന്നുകൂടി അഡ്വാൻസ് ബില്ലുകൾ; ഉദ്യോഗസ്ഥർക്ക് ധനവകുപ്പിന്റെ അന്ത്യശാസനം

തി​രു​വ​ന​ന്ത​പു​രം: ഡി.​ഡി.​ഒ അ​ഡ്വാ​ൻ​സ് ബി​ല്ലു​ക​ൾ തീ​ർ​പ്പാ​ക്കാ​ത്ത ഓ​ഫി​സു​ക​ൾ​ക്ക് അ​ന്ത്യ​ശാ​സ​ന​വു​മാ​യി ധ​ന​വ​കു​പ്പ്. മൂ​ന്ന്​ മാ​സ​ത്തി​നു​ള്ളി​ൽ ബി​ല്ലു​ക​ളി​ലെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത പ​ക്ഷം പ​ലി​ശ​യ​ട​ക്കം തു​ക ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്ന്​ ഈ​ടാ​ക്കാ​നാ​ണ്​ തീ​രു​മാ​നം. സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കോ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഔ​ദ്യോ​ഗി​ക കാ​ര്യ​ങ്ങ​ൾ​ക്കോ വേ​ണ്ടി യ​ഥാ​ർ​ഥ ചെ​ല​വ് ന​ട​ക്കു​ന്ന​തി​ന് മു​മ്പു​ത​ന്നെ ട്ര​ഷ​റി​യി​ൽ​നി​ന്ന് മു​ൻ​കൂ​റാ​യി പ​ണം പി​ൻ​വ​ലി​ക്കാ​ൻ സ​മ​ർ​പ്പി​ക്കു​ന്ന ബി​ല്ലു​ക​ളാ​ണ് ഡി.​ഡി.​ഒ അ​ഡ്വാ​ൻ​സ് ബി​ല്ലു​ക​ൾ.

ഓ​ഫി​സു​ക​ളി​ൽ സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​നും ട്ര​ഷ​റി​യി​ൽ​നി​ന്ന് പ​ണം മാ​റാ​നും ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഡി.​ഡി.​ഒ​മാ​രാ​ണ് (ഡ്രോ​യി​ങ് ആ​ൻ​ഡ് ഡി​സ്ബേ​ഴ്സി​ങ് ഓ​ഫി​സ​ർ) ഇ​ത്ത​രം ബി​ല്ലു​ക​ൾ ത​യാ​റാ​ക്കു​ന്ന​ത്. ച​ട്ട​പ്ര​കാ​രം മു​ൻ​കൂ​റാ​യി വാ​ങ്ങി​യ തു​ക ചെ​ല​വാ​ക്കി​യ ശേ​ഷം, കൃ​ത്യ​മാ​യ ബി​ല്ലു​ക​ളും വൗ​ച്ച​റു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ ‘ഡീ​റ്റെ​യി​ൽ​ഡ് ബി​ൽ’ ട്ര​ഷ​റി​യി​ൽ സ​മ​ർ​പ്പി​ച്ച് തു​ക സാ​ധൂ​ക​രി​ക്കേ​ണ്ട​ത് നി​ർ​ബ​ന്ധ​മാ​ണ്.

അ​നു​വ​ദി​ച്ച അ​ഡ്വാ​ൻ​സ് തു​ക പൂ​ർ​ണ​മാ​യി ചെ​ല​വാ​യി​ല്ലെ​ങ്കി​ൽ, ബാ​ക്കി തു​ക ചെ​ലാ​ൻ മു​ഖേ​ന ട്ര​ഷ​റി​യി​ലേ​ക്ക് തി​രി​കെ അ​ട​യ്ക്ക​ണം. അ​നു​വ​ദി​ച്ച​തി​നെ​ക്കാ​ൾ അ​ധി​കം തു​ക ചെ​ല​വ്​ വ​ന്നെ​ങ്കി​ൽ അ​ത്​ ല​ഭ്യ​മാ​ക്കാ​നും വ്യ​വ​സ്ഥ​യു​ണ്ട്. എ​ന്നാ​ൽ, ഇ​ത്ത​രം ബി​ല്ലു​ക​ളി​ലൂ​ടെ പ​ണം വാ​ങ്ങി​യെ​ങ്കി​ലും ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കാ​ത്ത കേ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​താ​ണ്​ ന​ട​പ​ടി ക​ടു​പ്പി​ക്കാ​ൻ ധ​ന​വ​കു​പ്പി​നെ നി​ർ​ബ​ന്ധി​ത​മാ​ക്കി​യ​ത്.

അ​ഡ്വാ​ൻ​സ്​ ബി​ല്ലു​ക​ൾ തീ​ർ​പ്പാ​ക്കാ​ൻ നേ​ര​ത്തെ മാ​ർ​ച്ച് 31 വ​രെ സ​മ​യ​മ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും കാ​ര്യ​മാ​യ പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​രു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ 2026 ന​വം​ബ​ർ 30 വ​രെ സ​മ​യ​മ​നു​വ​ദി​ക്കു​ക​യും ഈ ​പ​രി​ധി​ക്കു​ള്ളി​ൽ തീ​ർ​പ്പാ​ക്കാ​ത്ത പ​ക്ഷം അ​നു​വ​ദി​ച്ച തു​ക നി​ശ്ചി​ത ശ​ത​മാ​നം പി​ഴ സ​ഹി​തം ബ​ന്ധ​പ്പെ​ട്ട ഡി.​ഡി.​ഒ​മാ​രി​ൽ​നി​ന്ന് തി​രി​കെ പി​ടി​ക്കാ​നു​മാ​ണ്​ ആ​ലോ​ച​ന.

പൊ​ലീ​സാ​ണ്​ ഇ​ത്ത​രം ബി​ല്ലു​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​റു​ള്ള​ത്. പി​ന്നീ​ട​ത്​ തീ​ർ​പ്പാ​ക്കാ​റു​മി​ല്ല. പ​രീ​ക്ഷ ന​ട​ത്തി​പ്പി​നു​ള്ള ചെ​ല​വു​ക​ൾ​ക്കാ​യി സ്കൂ​ളു​ക​ളും അ​ഡ്വാ​ൻ​സ്​ വാ​ങ്ങാ​റു​ണ്ട്. പ്ര​ധാ​നാ​ധ്യാ​പ​ക​ർ വി​ര​മി​ക്കു​ക​യോ സ്ഥ​ലം മാ​റു​ക​യോ ചെ​യ്യു​ന്ന ഘ​ട്ട​ങ്ങ​ളി​ൽ ഈ ​ബി​ല്ലി​ൻ​മേ​ലു​ള്ള തു​ട​ർ ന​ട​പ​ടി​ക​ൾ ഉ​പേ​ക്ഷി​ക്കു​ന്ന രീ​തി വ്യാ​പ​ക​മാ​ണ്. 2016 മു​ത​ലു​ള്ള ബി​ല്ലു​ക​ൾ തീ​ർ​പ്പാ​ക്കാ​നു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ച് എ.​ജി റി​പ്പോ​ർ​ട്ടി​ലും ആ​ഭ്യ​ന്ത​ര പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടി​ലും പ​ല​വ​ട്ടം പ​രാ​മ​ർ​ശ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.