തിരുവനന്തപുരം: സൗന്ദര്യവർധക വസ്തുക്കൾക്ക് അമിത വില ഈടാക്കുന്നെന്ന പരാതിയെത്തുടർന്ന് ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയിൽ നിയമലംഘനം നടത്തിയ 16 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. രണ്ടു ലക്ഷം രൂപ പിഴ ചുമത്തി. പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂൾസ് പ്രകാരമുള്ള പ്രഖ്യാപനങ്ങൾ പാക്കറ്റിന് പുറത്ത് രേഖപ്പെടുത്താതിരിക്കുക, എം.ആർ.പി തിരുത്തി അധിക വില ഈടാക്കുക, ലീഗൽ മെട്രോളജി വകുപ്പിന്റെ അനുമതിയില്ലാതെ പാക്ക് ചെയ്തതോ ഇറക്കുമതി ചെയ്തതോ ആയ പാക്കറ്റുകൾ വിൽക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്കാണ് കേസെടുത്തത്.
മിന്നൽ പരിശോധന തുടരുമെന്ന് ലീഗൽ മെട്രോളജി കൺട്രോളർ വി.കെ. അബ്ദുൽ ഖാദർ അറിയിച്ചു. പരാതികൾ 9188918100 നമ്പxoലോ, ‘സുതാര്യം’ മൊബൈൽ ആപ്ലിക്കേഷനിലോ, clm.lmd@kerala.gov.in ൽ ഇ-മെയിൽ ആയോ അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.