കോട്ടയം: സ്വാതന്ത്ര്യസമര സേനാനിയും വൈക്കത്തെ മുൻ എംഎൽഎ യും വൈക്കം താലൂക്ക് ചെത്തു തൊഴിലാളിയുണിയൻ പ്രസിഡൻ്റും സിപിഐ നേതാവുമായിരുന്ന സികെ വിശ്വനാഥൻ സ്മാരക അവാർഡിന് ഈ വർഷം പ്രമുഖ തൊഴിലാളി നേതാവും മുൻമന്ത്രിയുമായ
സി ദിവാകരൻ അർഹനായതായി സി കെ വിശ്വനാഥൻ ട്രസ്റ്റ് പ്രസിഡൻ്റ് അഡ്വ.വി.ബി ബിനുവും സെക്രട്ടറി ടി.എൻ. രമേശനും കോട്ടയത്ത് അറിയിച്ചു. തൊഴിലാളി വർഗത്തിനും പൊതുസമൂഹത്തിനും സി. ദിവാകരൻ നൽകിയിട്ടുള്ള സമഗ്ര സംഭാവനകൾ വിലയിരുത്തിയാണ് അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടത്.ഡിസംബർ 24ന് രാവിലെ പതിനൊന്നുമണിക്ക് വൈക്കം ഇണ്ടം തുരുത്തി മന ഹാളിൽ നടത്തുന്ന അനുസ്മരണ ചടങ്ങിൽ സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പി. രാജേന്ദ്രൻ അവാർഡ് നൽകും.സിപിഐ സംസ്ഥാന സെക്രട്ടരറി ബിനോയ് വിശ്വം സമ്മേളനം ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.