രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ ഹൈകോടതിയിലേക്ക്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിന് മുൻകൂർ ജാമ്യം അനുവദിച്ച സെഷൻസ് കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ ഹൈകോടതിയിലേക്ക്. വസ്തുതകൾ പരിഗണിക്കാതെയുള്ള ഉത്തരവെന്ന് വാദിച്ചാണ് ഹൈകോടതിയെ സമീപിക്കുന്നത്.

ബംഗുളൂരുവിലുള്ള മലയാളി യുവതിയെ ബലാത്സംഗംചെയ്ത കേസിൽ രാഹുലിന് പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. ഗുരുതരമായ കുറ്റമാണെന്ന് കോടതി പറഞ്ഞെങ്കിലും പ്രതിക്ക് മുൻകൂർ ജാമ്യം നൽകിയതിന്റെ കാരണം വിധിയിലില്ല.  

രാഹുൽ മാങ്കൂട്ടത്തിൽ ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ശരീരമാകെ മുറിവേൽപ്പിച്ചെന്നും അതിജീവിത മൊഴി നൽകിയിരുന്നു. ഭീഷണിപ്പെടുത്തിയിരുന്നെന്നും ഭയംകൊണ്ടാണ് പരാതി നൽകാൻ വൈകിയതെന്നും പറഞ്ഞിരുന്നു. മറ്റൊരു യുവതിയുടെ ബലാത്സംഗ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെയാണ് പരാതി നൽകാൻ ധൈര്യം ലഭിച്ചതെന്നും മൊഴിയിലുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തിലിന് കർശന ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഒന്നിടവിട്ട തിങ്കളാഴ്‌ചകളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ രാഹുൽ ഹാജറാകണം. കൂടാതെ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോഴൊക്കെ ഹാജറാകണം. പരാതിക്കാരിയെയോ സാക്ഷികളെയോ നേരിട്ടോ മറ്റേതെങ്കിലും വ്യക്തി മുഖേനയോ ബന്ധപ്പെടാൻ ശ്രമിക്കരുത്. തെളിവുകൾ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത്. 50,000 രൂപയും കെട്ടിവെക്കണം എന്നിവയാണ് ഉപാധികൾ.  ആദ്യം രജിസ്റ്റര്‍ചെയ്‌ത ബലാത്സംഗക്കേസില്‍ രാഹുലിന്റെ മുൻകൂർ ജാമ്യഹരജി ഹൈകോടതി 15ന്‌ പരിഗണിക്കും.

Tags:    
News Summary - kerala government approached the High Court against the granting of anticipatory bail to Rahul mamkootathil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.