തിരുവനന്തപുരം: കുട്ടിക്കാനം കൊട്ടാരം തിരുവിതാംകൂറിേൻറതെന്ന് ചരിത്രകാരന്മാർ. മനു എസ്.പിള്ളയുടെ ‘ദന്തസിംഹാസനം തിരുവിതാംകൂർ രാജവംശത്തിെൻറ അതിശയകരമായ നാൾവഴികൾ’, മനോജ് മാതിരപ്പള്ളിയുടെ ‘ഇടുക്കി ദേശം, ചരിത്രം, സംസ്കാരം’ എന്നീ ചരിത്രന്ഥങ്ങളിൽ ഇക്കാര്യം വ്യക്തമാക്കുന്നു. ചൂടുകാലം വരുമ്പോൾ മുഴുവൻ കുടുംബവും പീരുമേട്ടിലേക്ക് യാത്ര തിരിക്കുമെന്ന് മനുവും ഇടുക്കി മലകൾ തിരുവിതാംകൂർ രാജാക്കന്മാരുടെ സുഖവാസ കേന്ദ്രമായിരുന്നുവെന്ന് മനോജും രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടിക്കാനത്ത് രണ്ട് കൊട്ടാരങ്ങളും തേക്കടി തടാകതീരത്ത് ഒരു കൊട്ടാരവുമാണ് (ഇടപ്പാളയം ലേക്ക് പാലസ്) രാജവംശം നിർമിച്ചത്. മൂലം തിരുന്നാൾ രാമവർമയും സേതുലക്ഷ്മി ബായിയും ശ്രീചിത്തിര തിരുന്നാളും ഈ കൊട്ടാരങ്ങളിൽ താമസിക്കാനെത്തിയിരുന്നു.
തലസ്ഥാനത്തെ ജീവിതത്തിെൻറ ഔപചാരികതയിൽനിന്ന് വിട്ട് പ്രിയങ്കരമായ അഭയകേന്ദ്രമായിരുന്നു കുട്ടിക്കാനമെന്നാണ് മനു രേഖപ്പെടുത്തുന്നത്. കോട്ടയം വരെയുള്ള രാജവീഥിയും അവിടുന്ന് ഹൈറേഞ്ചിലേക്കുള്ള വഴിയും വാഹനങ്ങളില്ലാതെ ഒഴിച്ചിടും. ഒരു പൈലറ്റ് കാറും അകമ്പടി വാഹനങ്ങളുമായിട്ടാണ് രാജകുടുംബം മലയിലെത്തിയിരുന്നത്. പീരുമേടുകാർക്ക് രാജകുടുംബത്തിെൻറ സന്ദർശനം ആഘോഷമായിരുന്നു. ഈ യാത്രയിൽ പരിചാരകരായി അധികംപേരെ കൂട്ടിയിരുന്നില്ല. നാല് പതിവ് പരിചാരകരും നാലോ അഞ്ചോ പട്ടക്കാരും പ്രധാന ദേഹണ്ഡക്കാരനും രണ്ടു സഹായികളും കുറച്ച് പുറംപണിക്കാരും അടക്കം 25 പേരിൽ കൂടുതലുണ്ടാവില്ല. ഇവിടെ പച്ചപ്പുള്ള മലെഞ്ചരിവ് ഭൂമി വാങ്ങിയാണ് സേതു ലക്ഷ്മീബായി കൊട്ടാരം നിർമിച്ചത്.
അതിൽ കൽച്ചുമരുകളും മരംകൊണ്ടുള്ള കഴുക്കോലുകളുമായി കെട്ടിടം പണിയിച്ചു. ചുറ്റും അനുബന്ധ കെട്ടിടങ്ങളും നിർമിച്ചു. അവിടെനിന്ന് നോക്കിയാൽ താഴ്വരയുടെ നല്ല ദൃശ്യം കിട്ടുമായിരുന്നു. രാജ്യത്തിെൻറ ഭരണകാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് പ്രത്യേക ഹാളും പരിവാരങ്ങൾക്ക് താമസിക്കാനുള്ള സൗകര്യവും കുതിരകളെ കെട്ടാനുള്ള ലായവും ഉണ്ടായിരുന്നു. അതേസമയം, കുട്ടിക്കാനം കൊട്ടാരവും തൊട്ടടുത്തെ അമ്മച്ചിക്കൊട്ടാരവും ഇപ്പോൾ സ്വകാര്യ വ്യക്തികളുടെ കൈയിലായപ്പോൾ ഇതോടൊപ്പം നിർമിച്ച ഇടപ്പാളയം ലേക്ക് പാലസ് സംസ്ഥാന സർക്കാറിെൻറ കൈവശമുണ്ട്.
വിനോദ സഞ്ചാരവകുപ്പാണ് അവിടെ പ്രവർത്തനം തടത്തുന്നത്. പീരുമേട്ടിലെ രാജമന്ദിരം ഇപ്പോൾ ഗവ. െഗസ്റ്റ് ഹൗസാണ്. റാണിയും കുട്ടികളും കാൽസവാരികൾ നടത്തിയിരുന്ന ഭൂമിയും കൊട്ടാരവും ഇപ്പോൾ സ്വകാര്യ വ്യക്തികളുടെ കൈവശത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.