മീഡിയവൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നീക്കം ഫാസിസ്റ്റ് നിലപാട് -പി.ഡി.പി.

കോഴിക്കോട്: മീഡിയവൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ നടപടിക്കെതിരെ പി.ഡി.പി. ഭരണകൂടങ്ങളോടും ഭരണകൂട നിലപാടുകളോടും സ്വീകരിക്കുന്ന സമീപനങ്ങളെ മാനദണ്ഡമാക്കി മാധ്യമ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഫാസിസ്റ്റ് നിലപാടാണെന്ന് പി.ഡി.പി. കേന്ദ്രകമ്മിറ്റി പറഞ്ഞു.

സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങിട്ട് മാധ്യമങ്ങളെ സര്‍ക്കാരിന്റെ വരുതിയിലാക്കാനുള്ള കുതന്ത്രമാണ് മീഡിയവണ്‍ ചാനലിന് മേലുള്ള നടപടി. നിയന്ത്രണം നീക്കാന്‍ അടിയന്തിര നടപടിയുണ്ടാകണമെന്നും പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയില്‍ പറഞ്ഞു.

ഇത് രണ്ടാം തവണയാണ് മീഡിയവൺ സംപ്രേഷണം കേന്ദ്രം തടയുന്നത്. സുരക്ഷ കാരണം പറഞ്ഞ സർക്കാർ നിർദേശത്തിന്‍റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും പ്രക്ഷേപണം തത്കാലം നിർത്തിവെക്കുകയാണെന്നും മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ അറിയിച്ചു.

Tags:    
News Summary - PDP about mediaone channel telecast blocking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.