കോട്ടയം: മുൻ യു.ഡി.എഫ് സർക്കാറിനെ അട്ടിമറിച്ച് കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാൻ ഇടതു മുന്നണി മുമ്പ് തീരുമാനിച്ചിരുന്നുവെന്ന മന്ത്രി ജി. സുധാകരെൻറ പ്രസ്താവന ശരിവെച്ച് മുൻ കേരള കോൺഗ്രസ് എം വൈസ് ചെയർമാനും ഇപ്പോൾ ജനപക്ഷം നേതാവുമായ പി.സി. ജോർജ് എം.എൽ.എ. എന്നാല്‍, നിയമസഭ െതരഞ്ഞെടുപ്പിന് മുമ്പല്ല 2014ലെ ലോക്സഭ െതരഞ്ഞെടുപ്പിനു മുന്നോടിയായിട്ടായിരുന്നു ഇൗ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്ക്ലബിൽ വാർത്തസമ്മേളനത്തിനിടെ മന്ത്രി സുധാകരെൻറ നെടുങ്കണ്ടം പ്രസ്താവന ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് ജോർജിെൻറ വെളിപ്പെടുത്തൽ. പ്രമുഖ സി.പി.എം നേതാവ് പാലായിലെ മാണിയുടെ വസതിയിലടക്കം നേരിൽ കണ്ടാണ് ചർച്ച നടന്നതെന്നും ഇതിനെല്ലാം താൻ മധ്യസ്ഥത വഹിച്ചെന്നും ജോർജ് പറഞ്ഞു.
കെ.എം. മാണിക്ക് ആറു മാസം മുഖ്യമന്ത്രി സ്ഥാനം, താനുൾെപ്പടെ മൂന്നുപേർക്ക് മന്ത്രിസ്ഥാനം, കോട്ടയത്തിനു പുറമെ ഇടുക്കി ലോക്സഭ സീറ്റ്, പത്തനംതിട്ട ലോക്സഭ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസിനുകൂടി സ്വീകാര്യനായ സ്ഥാനാർഥി എന്നിങ്ങനെ വാഗ്ദാനങ്ങൾ ഇടതു മുന്നണി ഉറപ്പ് നൽകിയിരുന്നു.
എന്നാൽ, തുടക്കം മുതൽ ഇതിനെ അനുകൂലിച്ച മാണി തീരുമാനം അംഗീകരിക്കുന്ന ദിവസം പിന്മാറി. ഇതിനു പിന്നിൽ മകൻ ജോസ് കെ. മാണിയും ഭാര്യയുമാണെന്നും ജോർജ് ആരോപിച്ചു. സി.പി.ഐയും ഈ നീക്കത്തിന് അനുകൂലമായിരുന്നു. അന്നത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും ചര്‍ച്ചകളില്‍ പങ്കുവഹിച്ചിരുന്നു. പി.ജെ. ജോസഫും തീരുമാനത്തെ പിന്തുണച്ചു. ഇക്കാര്യത്തിൽ കെ.എം. മാണിയുടെ തീരുമാനം മാത്രം മതിയെന്ന സ്ഥിതി എത്തിയപ്പോഴായിരുന്നു ജോസ് കെ. മാണിയുടെ ഇടപെടല്‍.
യു.പി.എ അധികാരത്തില്‍ വന്നാല്‍ ജോസ് കെ. മാണിയെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്രമന്തിയാക്കാമെന്നും യു.ഡി.എഫ് സർക്കാറിെൻറ അവസാന ആറു മാസം കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാമെന്നും കോണ്‍ഗ്രസ് വൈസ് പ്രസിഡൻറ് രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കിയത് സ്വീകരിച്ചാല്‍ മതിയെന്നായിരുന്നു ജോസ് കെ. മാണിയുടെയും ഭാര്യയുടെയും പിടിവാശി. അന്നത്തെ സാഹചര്യത്തില്‍ യു.പി.എ അധികാരത്തില്‍ മടങ്ങിയെത്തുമെന്ന് കരുതിയത് ജോസ് കെ. മാണിക്ക് പറ്റിയ മണ്ടത്തരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.