കോട്ടയം: ആവിഷ്കാരസ്വാതന്ത്ര്യം അതിരുവിടരുതെന്ന് പി.സി. ജോർജ് എം.എൽ.എ. കോട്ടയത്ത് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാരൻ എസ്. ഹരീഷ് എഴുതിയ ‘മീശ’ നോവലിലെ ഉള്ളടക്കം സഭ്യമല്ല. സ്ത്രീത്വത്തിന് വിലകൽപിക്കാതെ വിൽപനച്ചരക്കാക്കിയാണ് ചിത്രീകരണം. കഥാപാത്രങ്ങൾ തമ്മിെല സംഭാഷണത്തിെൻറ പേരിൽ സ്ത്രീത്വത്തെ അപമാനിക്കുകയാണ്. ഇക്കൂട്ടത്തിൽ വിവിധ മതവിഭാഗങ്ങളിൽപെട്ട സ്ത്രീകളെയും മോശമായി ചിത്രീകരിക്കുന്നു.
ആവിഷ്കാരസ്വാതന്ത്ര്യം അതിരുവിടുന്നത് ഗുണകരമല്ല. മാധവിക്കുട്ടിയുടെ ‘എെൻറ കഥ’യിലൂടെ ലൈംഗികമായ അനുഭവങ്ങൾ പറയുന്നുണ്ടെങ്കിലും ഇത്രയും മോശമായി ഭാഷ ഉപയോഗിച്ചിട്ടില്ല. വായ്പ കുടിശ്ശികയുടെ പേരിൽ ബാങ്കുകൾ സർഫാസി നിയമം ഉപയോഗിച്ച് ഗുണ്ടകളെ നിയോഗിച്ച് വായ്പ തിരിച്ചുപിടിക്കുന്ന നീക്കം അവസാനിപ്പിക്കണം. ഇക്കാര്യത്തിൽ സർക്കാർ ഇടപെടൽ നടത്തണെമന്നും പി.സി. ജോർജ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.