കോട്ടയം: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ പീഡനപരാതി നൽകിയ കന്യാസ്ത്രീെയ അധിക്ഷേപിച്ച് പി.സി. ജോർജ് എം.എൽ.എ. താൻ മനസിലാക്കിയിടത്തോളം ബിഷപിനെക്കാളും കുറ്റക്കാരിയാണ് കന്യാസ്ത്രീ. ഇവർക്കുവേണ്ടി സമരം നടത്തുന്നവരെയും സംശയത്തോടെയാണ് കാണുന്നത്. പലതവണ പീഡനത്തിനിരായായെന്ന് പറഞ്ഞ കന്യാസ്ത്രീ ഇപ്പോൾ മാത്രം എന്തുകൊണ്ടാണ് പരാതിയുമായി രംഗത്തെത്തിയതെന്നും അദ്ദേഹം ചോദിച്ചു.
പീഡനത്തിരയായാൽ ആ നിമിഷം തിരുവസ്ത്രമൊഴിയേണ്ടതായിരുന്നു. ജലന്ധർ രൂപതയിൽ മുമ്പുണ്ടായിരുന്ന ബിഷപുമായി ബന്ധപ്പെട്ടുണ്ടായ വിഷയമാണ് ഇപ്പോഴത്തെ പരാതികൾക്ക് പിന്നിൽ. കേരള പൊലീസിന് വേറെ പണിയില്ലാത്തത് കൊണ്ടാണ് അന്വേഷണവുമായി നടക്കുന്നത്. സ്ത്രീസുരക്ഷാ നിയമം ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിക്കരുതെന്നും ജോർജ് കൂട്ടിച്ചേർത്തു.
പി.കെ ശശി എം.എൽ.എയുടെ കാര്യത്തിലും ഇതേ നിലപാടാണ് തനിക്കുള്ളത്. ഒരുമിച്ച് ഹോട്ടലിൽ താമസിച്ച ശേഷം ബില്ലുവരെ നൽകിയ സ്ത്രീയാണ് ഓർത്തഡോക്സ് സഭ വൈദികരെ പിന്നീട് ആസൂത്രിതമായി കുടുക്കിയത്. സ്വവർഗരതി കുറ്റമല്ലാതാക്കിയ സുപ്രീംകോടതി വിധി പ്രകൃതി വിരുദ്ധവും സമൂഹത്തെ നശിപ്പിക്കുന്നതുമാണെന്നും പി.സി. ജോർജ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.