തിരുവനന്തപുരം: മുതിർന്ന നേതാവ് പി.സി. ജോർജിനെ സർക്കാർ വേട്ടയാടുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പി.സിയുടെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. ചാനൽ ചർച്ചയിൽ സംഭവിച്ച ഒരു നാക്കുപിഴയുടെ പേരിൽ അദ്ദേഹം പരസ്യമായി മാപ്പ് ചോദിച്ചിരുന്നു.
എന്നാൽ, ഒരു തീവ്രവാദിയെ പോലെയാണ് സർക്കാർ പി.സി. ജോർജിനോട് പെരുമാറിയത്. ഹമാസ് നേതാക്കളുടെ പടം ആനപ്പുറത്ത് വെച്ച് പരസ്യമായി ഘോഷയാത്ര നടത്തിയിട്ട് ഒരു പെറ്റി കേസ് പോലും പൊലീസ് എടുത്തിരുന്നില്ല.
നിരവധി മുസ് ലീം മതനേതാക്കൾ ഹിന്ദു, ക്രിസ്ത്യൻ വിശ്വാസങ്ങൾക്കെതിരെ അവഹേളനം നടത്തിയിട്ടും നടപടിയെടുക്കാൻ സർക്കാർ തയാറായില്ല. സംസ്ഥാനത്തിൻറെ സ്പീക്കർ എ.എം. ഷംസീർ ഗണപതി ഭഗവാനെ അവഹേളിച്ചപ്പോൾ അദ്ദേഹത്തെ പിന്തുണച്ചവരാണ് മുഖ്യമന്ത്രിയും സി.പി.എമ്മുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.