കാൻറീൻ ജീവനക്കാരനെ മർദിച്ച പി.സി ജോർജിനെതിരെ കേസ്​

തിരുവനന്തപുരം: എം.എൽ.എ ഹോസ്റ്റലി​ലെ കാൻറീൻ ജീവനക്കാരനെ മർദിച്ച പൂഞ്ഞാർ എം.എൽ.എ പി.സി. ജോർജിനെതിരെ കേസ്. മ്യൂസിയം പൊലീസാണ് ജോർജിനും സഹായി സണ്ണിക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സംഘം ചേർന്ന് മർദിക്കൽ, അസഭ്യം പറയൽ എന്നീ കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തിയിട്ടുള്ളത്. ഉച്ച ഭക്ഷണം കൊണ്ടുവരാൻ വൈകിയതിനാൽ പൂഞ്ഞാർ എം.എൽ.എയും സഹായിയും ചേർന്ന്​ ​മർദിച്ചെന്ന് ചൂണ്ടിക്കാട്ടി കഫേ കുടുംബ ശ്രീ ജീവനക്കാരനും വട്ടിയൂർക്കാവ് സ്വദേശിയുമായ മനു നിയമസഭാ സെക്രട്ടറിയേറ്റിന് പരാതി നൽകിയിരുന്നു.

ഉച്ചഭക്ഷണം എത്തിക്കാന്‍ വൈകിയതിന് എം.എല്‍.എ ഹോസ്റ്റല്‍ ജീവനക്കാരനെ പി.സി. ജോര്‍ജ് എം.എല്‍.എ തല്ലിയതായി പരാതി. വട്ടിയൂര്‍ക്കാവ് സ്വദേശി മനുവിനെയാണത്രെ തല്ലിയത്. ഉച്ചയോടെയാണ് കാന്‍റീനില്‍ ഫോണില്‍ വിളിച്ച് പി.സി. ജോര്‍ജ് ഊണ് ഓര്‍ഡര്‍ ചെയ്തത്. കാന്‍റീനില്‍ തിരക്കായതിനാല്‍ ഊണ് എത്തിക്കാന്‍ വൈകി. മുറിയിലത്തെിയ തന്നോട് വൈകിയതെന്തെന്ന് ചോദിച്ച് ദേഷ്യപ്പെടുകയും മുഖത്ത് തല്ലുകയുമായിരുന്നെന്ന് മനു പറയുന്നു.

കണ്ണിനും ചുണ്ടിനും അടിയേറ്റ ജീവനക്കാരൻ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു​. നിയമസഭ സെക്രട്ടറിയേറ്റിന്​ പരാതി നൽകുമെന്നും മനു മാധ്യമങ്ങളോട്​ പറഞ്ഞു.

അതേസമയം, കാന്‍റീർ ജീവനക്കാരനെ തല്ലിയെന്ന വാർത്ത പി.സി ജോർജ് നിഷേധിച്ചു. കാൻറീനിൽ വിളിച്ച്​ ഭക്ഷണം കൊണ്ടുവരാൻ ആവശ്യപ്പെട്ടിട്ട്​ 40 മിനിറ്റ്​ കഴിഞ്ഞിട്ടും എത്താത്തതിനാൽ ജീവനക്കാരനെ വഴക്കു പറയുക മാത്രമാണ്​ ചെയ്​ത​തെന്നാണ്​ ജോർജ്​ പറയുന്നത്​.

അതേസമയം, കാന്‍റീൻ ജീവനക്കാരനെ കൈയ്യേറ്റം ചെയ്ത സംഭവം ക്രിമിനൽ കേസാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പ്രതികരിച്ചു. നിയമസഭാംഗമെന്ന പരിഗണന ആരോപണവിധേയന് ലഭിക്കില്ല. നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - pc george best canteen staff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.