'14 ജില്ലകളില്‍ ഏഴിലും ഒരു സമുദായത്തിലെ കലക്​ടർമാർ'; നുണ പ്രചരണവുമായി പി.സി.ജോർജ്​

സംസ്​ഥാനത്തെ 14 ജില്ലകളില്‍ ഏഴിലും ഒരു സമുദായത്തിലെ കലക്​ടർമാരെന്ന നുണപ്രചരണവുമായി പി.സി. ജോർജ്​ എം.എൽ.എ. സീറോ മലബാര്‍ യൂത്ത് മൂവ്മെൻറ്​ ഈരാറ്റുപേട്ട, അരുവിത്തുറയില്‍ പി.എസ്.സിയിലെ നിയമനപ്രശ്​നത്തിലും ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിലും പ്രതിഷേധിച്ച് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ജോര്‍ജി​െൻറ പരാമര്‍ശം. ഇതോടൊപ്പം മുസ്​ലിം സമുദായത്തെ ലക്ഷ്യമിട്ട്​ നിരവധി വ്യാജവിവരങ്ങളും ജോർജ്​ പ്രചരിപ്പിച്ചിട്ടുണ്ട്​. ഉന്നത വിദ്യാഭ്യാസ വകുപ്പിലടക്കം സംസ്​ഥാനത്തെ ഉന്നത അധികാര തസ്​തികകള്‍ മുസ്‌ലിം സമുദായം തട്ടിയെടുക്കുന്നുവെന്നും പി.സി ജോര്‍ജ് ആരോപിച്ചു.

കേരളത്തിലെ 14 ജില്ലകളില്‍ ഏഴിലേയും കളക്ടര്‍മാർ ഒരു സമുദായത്തില്‍പ്പെട്ടവരാണെന്നും ഇതെന്തുകൊണ്ടാണ് സംഭവിച്ചതെന്ന് ആലോചിക്കണമെന്നുമാണ്​ പി.സി ജോര്‍ജ് യോഗത്തിൽ പറഞ്ഞത്​. മന്ത്രി കെ ടി ജലീലി​െൻറ കീഴിലെ ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട ആളല്ലാതെ മറ്റു മതത്തില്‍പ്പെട്ട ഒരു ഉന്നതോദ്യോഗസ്​ഥനെ പോലും കാണാനാവില്ലെന്നും ജോര്‍ജ് പറയുന്നു. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ വൈസ് ചാന്‍സിലര്‍ പദവി തീരുമാനിക്കുന്ന സമയത്ത് ബി .ഇക്ബാലി​െൻറ പേരാണ് ഇടത് പാര്‍ട്ടികള്‍ ഉന്നയിച്ചതെന്നും ഒടുവില്‍ താന്‍ വാശിപിടിച്ചാണ് സിറിയക് തോമസിനെ വൈസ് ചാന്‍സിലറാക്കിയതെന്നും പി.സി ജോര്‍ജ് പ്രസംഗമധ്യേ പറഞ്ഞു.

എന്നാൽ ജോർജ്​ പറഞ്ഞ കാര്യങ്ങൾ വസ്​തുതാപരമായിതന്നെ തെറ്റാണെന്ന്​ മേഖലയിലുള്ളവർ പറയുന്നു.സംസ്ഥാനത്ത് നാല്​ കളക്ടര്‍മാര്‍ മാത്രമാണ് മുസ്ലിംകളുള്ളത്. കൊല്ലം, പത്തനംതിട്ട, തൃശൂര്‍, വയനാട് ജില്ലകളിലാണ്​ മുസ്​ലിം കലക്​ടർമാരുള്ളത്​. ഇവരാരും തന്നെ സാമുദായികാടിസ്​ഥാനത്തിൽ കലക്​ടർമാർ ആയവരുമല്ല. കെ. ടി. ജലീലി​െൻറ കീഴിലെ ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ മുസ്​ലിംകളാണ്​ ഭൂരിപക്ഷമെന്ന വാദവും വ്യാജമാണ്​. വകുപ്പിൽ ഏതാണ്ട്​ 90 ശതമാനത്തിൽ അധികവും മുസ്​ലിം ഇതര മതസ്​ഥരാണുള്ളത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.