പഴയന്നൂർ (തൃശൂർ): പഴയന്നൂർ ഭഗവതിക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിലെ പുതിയ ദേവസ്വം ഓഫിസർ ചുമതലയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പണ്ടം-പാത്രം രജിസ്റ്റർ പരിശോധിച്ചപ്പോഴാണ് 15 ഗ്രാം തൂക്കം വരുന്ന കല്ലുകൾ പതിച്ച സ്വർണക്കിരീടം കാണാനില്ലെന്ന് കണ്ടെത്തിയത്.
പുതിയ ഓഫിസർ ചുമതല ഏറ്റെടുക്കുമ്പോൾ പണ്ടം-പാത്രം രജിസ്റ്റർ ഉൾപ്പെടെയുള്ള സ്ഥാവര ജംഗമ വസ്തുക്കൾ പരിശോധിക്കാറുണ്ട്.
പുതുതായി ദേവസ്വം ഓഫിസറായി ചുമതലയേറ്റ സച്ചിന്റെ പരാതിയിൽ ദേവസ്വം വിജിലൻസ് ഓഫിസറായ അസി. കമീഷണർ ഷീജ ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. നിലവിൽ ക്ഷേത്രത്തിലുണ്ടായിരുന്ന ഓഫിസർ അവധിയെടുത്ത് മാറിനിന്നപ്പോഴാണ് പുതിയ ഓഫിസറെ ദേവസ്വം നിയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.