പയ്യോളിയിൽ ഷൂട്ടിങ്ങിനിടെ മതിലിടിഞ്ഞു വീണ് ഒമ്പത് പേർക്ക് പരിക്ക്

കോഴിക്കോട്: പയ്യോളിയിൽ സിനിമാ ഷൂട്ടിങ്ങിനിടെ മതിലിടിഞ്ഞു വീണ് ഒമ്പതു പേർക്ക് പരിക്ക്. ഉച്ചക്ക് രണ്ടു മണിയോടെ പയ്യോളി ഗവൺമെന്‍റ് ഹൈസ്കൂളിലായിരുന്നു അപകടം.

ഷൂട്ടിങ് കാണാനായി അറുപതോളം വരുന്ന വിദ്യാർഥികൾ സ്കൂൾ കാന്‍റീന് സമീപത്തെ പഴക്കംചെന്ന മതിലിൽ കയറിയതാണ് അപകടത്തിന് വഴിവെച്ചത്. ഗുരുതര പരിക്കേറ്റ രണ്ടു കുട്ടികളിൽ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റൊരാളെ ബേബി മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്കുകൾ നിസാരമാണ്.

ബിജു മേനോൻ നായകനായ 'രക്ഷാധികാരി ബൈജു'വിന്‍റെ ഷൂട്ടിങ്ങാണ് പ്രദേശത്ത് പുരോഗമിക്കുന്നത്.

Tags:    
News Summary - payyoli accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.