പാറ്റൂർ: സർവേ ജോലികൾ ഒരാഴ്​ചക്കകം പൂർത്തിയാക്കുമെന്ന്​ സർക്കാർ

കൊച്ചി: പാറ്റൂർ ഭൂമിക്കേസുമായി ബന്ധപ്പെട്ട് നടക്കുന്ന സർവേ ​േജാലികൾ ഒരാഴ്​ചക്കകം പൂർത്തിയാക്കുമെന്ന്​ സർക്കാർ ഹൈകോടതിയിൽ. പരിശോധന റി​പ്പോർട്ടി​​െൻറ അടിസ്​ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും കോടതിയെ അറിയിച്ചു. തുടർന്ന്​ പാറ്റൂർ ഭൂമിക്കേസ് റദ്ദാക്കാൻ മുൻ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷൺ നൽകിയ ഹരജി പത്ത്​ ദിവസത്തിനുശേഷം പരിഗണിക്കാനായി ഹൈകോടതി മാറ്റി.

വഞ്ചിയൂർ വില്ലേജിലെ പുറമ്പോക്ക് ഭൂമിയും മറ്റ് സർക്കാർ ഭൂമിയും വേർതിരിച്ച് വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കാൻ തിരുവനന്തപുരം ജില്ല സർവേ സൂപ്രണ്ടിന് നിർദേശം നൽകിയതായി നേര​േത്ത വിജിലൻസ് കോടതിയിൽ നൽകിയ സത്യവാങ്​മൂലത്തിൽ വ്യക്​തമാക്കിയിരുന്നു. പുറമ്പോക്ക് ഭൂമി വേർതിരിച്ച് വ്യക്തമാക്കുന്ന രേഖകൾക്കു പുറമേ സ്വീവേജ് പൈപ്പ് മാറ്റിയിട്ടത് സർക്കാർ ഭൂമിയിലാണോ എന്നും അറിയേണ്ടതുണ്ട്. ഇതിനായി ജില്ല ഹെഡ് സർവേയറുടെ നേതൃത്വത്തിൽ ഒരു സംഘത്തെ നിയോഗിച്ചെന്ന് സർവേ സൂപ്രണ്ട് വിജിലൻസിനെ അറിയിച്ചിട്ടുണ്ട്​.

തിരുവനന്തപുരത്ത് പാറ്റൂരിൽ വാട്ടർ അതോറിറ്റിയുടെ സ്വീവേജ് പൈപ്പ് ലൈൻ മാറ്റി സ്ഥാപിച്ച് സ്വകാര്യ ബിൽഡർക്ക് 12.75 സ​െൻറ്​ ഭൂമി ലഭ്യമാക്കിയെന്നാണ് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷൺ തുടങ്ങിയവർ ഉൾപ്പെട്ട കേസിലെ ആരോപണം.

Tags:    
News Summary - Pattoor Case: Survey's Complited in On Week -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.