മ​ണി​ക്കൂ​റി​ന​കം പ​ത്ത് ടി.​വി സം​ഘ​ടി​പ്പി​ച്ച് പ​ട്ട​ണ​ക്കാ​ട് ഗ​വ. ഹൈ​സ്​​കൂ​ൾ

തു​റ​വൂ​ർ: ഓ​ൺ​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യ​മി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ​ത്ത് എ​ൽ.​ഇ.​ഡി ടി.​വി സം​ഘ​ടി​പ്പി​ച്ച്​ പ​ട്ട​ണ​ക്കാ​ട് എ​സ്.​സി.​യു.​ജി.​വി.​എ​ച്ച് എ​സ്. സ്മാ​ർ​ട്ട് ഫോ​ണോ ടി.​വി​യോ ഇ​ല്ലാ​ത്ത നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളി​ൽ​പ്പെ​ട്ട കു​ട്ടി​ക​ളെ സ​ഹാ​യി​ക്കാ​നാ​ണ് പി.​ടി.​എ പ്ര​സി​ഡ​ൻ​റ്​ എ.​എ​സ്. രാ​ജേ​ഷി​​െൻറ നേ​തൃ​ത്വ​ത്തി​ൽ രം​ഗ​ത്തി​റ​ങ്ങി​യ​ത്.

അ​ധ്യാ​പ​ക​രു​ടെ​യും പി.​ടി.​എ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ശ്ര​മ​ഫ​ല​മാ​യി കൂ​ടു​ത​ൽ പേ​ർ ടി.​വി ന​ൽ​കാ​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​ക്ക​ഴി​ഞ്ഞു. പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​െ​പ്പ​ടെ നി​ര​വ​ധി​പേ​രാ​ണ് സ​ഹാ​യ​വു​മാ​യി എ​ത്തി​യ​ത്.

സ്​​കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ ര​വി കൃ​ഷ്ണ​ൻ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ ജ​യ, വി.​എ​ച്ച്.​സി പ്രി​ൻ​സി​പ്പ​ൽ രാ​ധ, പി.​ടി.​എ പ്ര​സി​ഡ​ൻ​റ്​ എ.​എ​സ്. രാ​ജേ​ഷ്, എ​സ്.​എം.​സി ചെ​യ​ർ​മാ​ൻ പി.​പി. പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​രാ​ണ്​ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ​േന​തൃ​ത്വം ന​ൽ​കു​ന്ന​ത്. 

Tags:    
News Summary - Pattanakkad govt High School -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.