തിരുവനന്തപുരം: കോറോ ഹെല്‍ത്ത് കമ്പനി തൊഴിലാളികളെ പിരിച്ചുവിട്ട നടപടി പ്രതിഷേധാര്‍ഹമെന്ന് വി. ശിവന്‍കുട്ടി. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പുതിയ ലേബര്‍ കോഡുകളുടെ മറവിലാണ് 750-ൽ അധികം തൊഴിലാളികളെ ഒറ്റയടിക്ക് പിരിച്ചുവിട്ടത്. കമ്പനിയുടെ നടപടി പ്രതിഷേധാര്‍ഹമാണ്. നൂറോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ അനുമതി വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കടുത്ത തൊഴില്‍ ചൂഷണത്തിനെതിരെ പ്രതികരിച്ച ജീവനക്കാരെ കൈകാര്യം ചെയ്ത രീതി ശരിയല്ല. നടപടി കേരളം അംഗീകരിക്കില്ലെന്നും വി. ശിവന്‍കുട്ടി പറഞ്ഞു. ഐ.ടി, ഐ.ടി അനുബന്ധ മേഖലകളില്‍ ശക്തമായ തൊഴിലാളി സംഘടനാ സംവിധാനമില്ല. നിയമപരമായ നടപടികള്‍ ലംഘിച്ചാണ് തൊഴിലാളികളെ പുറത്താക്കിയത്. നിയമവിരുദ്ധ പിരിച്ചുവിടലിനെതിരെ ലേബര്‍ കമ്മീഷണറെ ബന്ധപ്പെടാന്‍ സി.ഐ.ടി.യു മുന്‍കൈ എടുക്കും. ലേബര്‍ കോഡുമായി ബന്ധപ്പെട്ട് മുന്‍ സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയോഗിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും അത് പരിശോധിച്ച് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തില്‍ ഇങ്ങനെ നടപ്പാക്കിയാല്‍ മറ്റു സംസ്ഥാനങ്ങളില്‍ എന്തായിരിക്കും അവസ്ഥയെന്നും ഐ.ടി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത രീതിയില്‍ സി.ഐ.ടി.യു ഇടപെടും. സര്‍ക്കാര്‍ യോഗം വിളിച്ചിട്ടുണ്ട്. തീരുമാനങ്ങള്‍ കമ്പനി അംഗീകരിക്കുമോ എന്നറിയില്ല. പോലീസിനെ വെച്ച് നിയമപരമായി സർക്കാരിന് ഇടപെടാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യു.എസ് ആസ്ഥാനമായ കോറോ ഹെൽത്ത് കമ്പനി മുന്നറിയിപ്പില്ലാതെയാണ് കമ്പനി ജീവനക്കാരെ പിരിച്ചുവിട്ടത്. തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയും തൃക്കാക്കര എം.എൽ.എ ഉമാ തോമസും ഉൾപ്പെടെ നടത്തിയ ചർച്ചയില്‍ പിരിച്ചുവിടൽ മരവിപ്പിക്കാനുള്ള തീരുമാനമുണ്ടായെങ്കിലും കമ്പനി ധാരണകള്‍ തെറ്റിച്ചു. തിങ്കളാഴ്ച തൊഴിൽ വകുപ്പ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ കൂടുതൽ ചർച്ച നടത്താം എന്നായിരുന്നു ധാരണ. എന്നാൽ, ഇന്നലെ രാവിലെ കമ്പനി പിരിച്ചുവിട്ട ജീവനക്കാരുടെ അക്കൗണ്ടിലേക്ക് കോമ്പൻസേഷൻ തുക നിക്ഷേപിക്കുകയായിരുന്നു. കമ്പനിയുടേത് ധിക്കാരപരമായ സമീപനമാണെന്നും നിയമപരിധിക്കുള്ളിൽ നിന്ന് വിഷയം പരിഹരിക്കാൻ ശ്രമിക്കുമെന്നും തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ അഭിപ്രായപ്പെട്ടു.
അതിനിടെ, തിങ്കളാഴ്ച നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാൻ ആകില്ലെന്നും കമ്പനി അധികൃതർ അറിയിച്ചു. എന്നാൽ, അതിൽ കൂടുതൽ സമയം വേണമെന്നാണ് നിലവിലെ ആവശ്യം. പുതിയ ലേബർ കോഡും കരാറിലെ വ്യവസ്ഥകളുമാണ് പിരിച്ചുവിടൽ ന്യായീകരിക്കാൻ കമ്പനി ഉപയോഗിക്കുന്നത്. 300 ൽ കൂടുതൽ ജീവനക്കാരുള്ള കമ്പനിയിൽ പിരിച്ചുവിടൽ നടപ്പാക്കുമ്പോൾ സർക്കാരിനെ മുൻകൂട്ടി അറിയിക്കണമെന്ന വ്യവസ്ഥ പാലിക്കപ്പെട്ടിട്ടില്ല. അതിനിടെ പിരിച്ചുവിടപ്പെട്ട ജീവനക്കാരിൽ ഭൂരിഭാഗവും വീടുകളിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.