18വർഷത്തെ ബി.ജെ.പി കുത്തക തകർത്ത് പട്ടാജെ യു.ഡി.എഫിന്

കാസർകോട്: 18വർഷത്തെ ബി.ജെ.പി കുത്തക തകർത്ത് ബദിയടുക്ക ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡ് പട്ടാജെയിൽ യു.ഡി.എഫിന് അട്ടിമറി ജയം. ബി.ജെ.പിയിലെ മഹേഷ് വളക്കുഞ്ചയെ ​പരാജയപ്പെടുത്തി യു.ഡി.എഫിലെ കെ. ശ്യാമപ്രസാദാണ് (കോൺഗ്രസ്) വിജയിച്ചത്.

2005ൽ പട്ടാജെ വാർഡ് നിലവിൽ വന്നതുമുതൽ ബി.ജെ.പി സ്ഥാനാർഥികൾ മാത്രമാണ് ഇവിടെ ജയിച്ചത്. സംസ്ഥാന അധ്യക്ഷൻ കെ. സുരേ​ന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കൾ പ്രചാരണത്തിനിറങ്ങിയിട്ടും 39വോട്ടിന്റെ ഭൂരിപക്ഷത്തിന് കോൺഗ്രസിനോട് അടിയറവ് പറയേണ്ടി വന്നത് പാർട്ടിയെ ഞെട്ടിച്ചിട്ടുണ്ട്. വോട്ടെടുപ്പ് അവസാനിക്കുന്നതു വരെ ബി.ജെ.പി ജില്ല പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ ബൂത്തിലുണ്ടായിരുന്നു.

കോൺഗ്രസിലെ കെ. ശ്യാമപ്രസാദ് 427 വോട്ടുകള്‍ നേടി. മഹേഷ് വളക്കുഞ്ച (ബി.ജെ.പി) 389 വോട്ടും എൽ. ഡി.എഫ് സ്ഥാനാര്‍ഥി എം. മദന (സി.പി.എം )199 വോട്ടും നേടി. കഴിഞ്ഞ തവണ ബി.ജെ.പിയുടെ കൃഷ്ണ ഭട്ട് ജയിച്ച സീറ്റാണിത്. സജീവ രാഷ്ട്രീയം വിടുന്നതിന്റെ ഭാഗമായി ഇദ്ദേഹം രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

വോട്ട് നില: യു.ഡി.എഫ് 427, ബി.ജെ.പി 389, എൽ.ഡി.എഫ് 199

Tags:    
News Summary - Pattaje for UDF by breaking the 18-year BJP monopoly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.