പാറ്റൂര്‍: നിലപാട് കടുപ്പിച്ച് വിജിലന്‍സ് കോടതി

തിരുവനന്തപുരം: പാറ്റൂര്‍ കേസില്‍ നിലപാട് കടുപ്പിച്ച് വിജിലന്‍സ് പ്രത്യേക കോടതി. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് വി. എസ്. അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹരജിയിലെ നടപടി അവസാനിപ്പിക്കണമെന്ന വിജിലന്‍സിന്‍െറ അപേക്ഷ കോടതി തള്ളി. വി.എസിന്‍െറ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ഹരജിയിലെ നടപടി അവസാനിപ്പിക്കണമെന്നായിരുന്നു വിജിലന്‍സ് ആവശ്യപ്പെട്ടത്. എന്നാല്‍, ഹരജി സമര്‍പ്പിച്ച് ഒരുവര്‍ഷം പിന്നിട്ട ശേഷം കോടതി ഇടപെട്ടപ്പോള്‍ മാത്രമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് തയാറായതെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ കേസ് അന്വേഷണത്തിന്‍െറ പുരോഗതി വിലയിരുത്തിയശേഷമേ  വിജിലന്‍സിന്‍െറ ആവശ്യം പരിഗണിക്കാന്‍ കഴിയൂവെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞദിവസങ്ങളില്‍  ഹൈകോടതി പരാമര്‍ശമുണ്ടായെങ്കിലും അഴിമതിക്കേസുകളിലെ അന്വേഷണത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ളെന്ന സന്ദേശമാണ് വിജിലന്‍സ് കോടതി നല്‍കിയത്. പാറ്റൂരില്‍ ഭൂമിയിടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ ചീഫ് സെക്രട്ടറി ഭരത്ഭൂഷണ്‍, ആര്‍ടെക് എം.ഡി അശോകന്‍, ജല അതോറിറ്റി എന്‍ജിനീയര്‍മാരായ സോമശേഖരന്‍, മധു എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രതികള്‍ക്കെതിരെ അഴിമതിനിരോധനനിയമത്തിലെ 13(2), 13(1)(ഡി) വകുപ്പുകളും ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളുമാണ് ചുമത്തിയിട്ടുള്ളത്.

Tags:    
News Summary - patoor case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.