Posted On
date_range Updated On
date_range മെഡിക്കൽ കോളജിൽ രോഗി കട്ടിലിൽനിന്ന് വീണ് മരിച്ചു
കളമശ്ശേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗി കട്ടിലിൽനിന്ന് വീണ് മരിച്ചു. വല്ലാർപാടം പനമ്പുകാട് കുന്നത്ത് വീട്ടിൽ ഗിൽബർട്ടാണ് (67) മരിച്ചത്. ശനിയാഴ്ച രാത്രി 12നാണ് സംഭവം.
കാലിൽ പഴുപ്പുമായി തിങ്കളാഴ്ച മെഡിക്കൽ കോളജിൽ എത്തിയ രോഗിയെ ശസ്ത്രക്രിയക്കുശേഷം ശനിയാഴ്ച വാർഡിൽ കിടത്തിയിരിക്കുകയായിരുന്നു. ഇതിനിടെയാണ് വീണത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. ഭാര്യ: സോഫി. മക്കൾ: ഡിയോൺ, മരിയ. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.