തിരുവനന്തപുരം: കായികതാരവും സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡൻറുമായ പത്മിനി തോമസിെൻറ ഭർത്താവ് ജോൺ സെൽവൻ (67) ടെറസിൽനിന്ന് വീണ് മരിച്ചു. മകളുടെ വീടായ തിരുമല വേട്ടമുക്ക് കട്ടച്ചൽ റോഡ് പേരിയാർ ലൈൻ 62 സിയിൽ ബുധനാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ദീർഘദൂര ഓട്ടത്തിൽ ദേശീയതാരമായിരുന്ന സെൽവൻ റെയിൽവേയിൽ ചീഫ് ടിക്കറ്റ് ഇൻസ്പെടറായാണ് വിരമിച്ചത്. 1977-78 കാലത്ത് 500 മീറ്റർ ഓട്ടത്തിൽ സംസ്ഥാന ചാമ്പ്യനായി.
തുടർന്ന് റെയിൽവേ തരാമായി ക്രോസ് കൺട്രി, ദീർഘദൂര ഇനങ്ങളിൽ നിരവധി മെഡലുകൾ നേടി. 1982ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീം ക്യാമ്പ് അംഗമായിരുന്നു. പൂജപ്പുര പൊലീസ് മേൽനടപടി സ്വീകരിച്ചു. മക്കൾ: ഡയാന ജോൺ സെൽവൻ, ഡാനി ജോൺ സെൽവൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.