Posted On
date_range Updated On
date_range ജസ്ന ജയിംസിനെ കണ്ടെത്തിയെന്ന പ്രചാരണം തള്ളി പത്തനംതിട്ട എസ്.പി
പത്തനംതിട്ട: മുക്കൂട്ടുതറ സ്വദേശിനി ജസ്ന മരിയ ജയിംസിനെ കണ്ടെത്തിയതായ പ്രചാരണം തള്ളി പത്തനംതിട്ട എസ്.പി കെ.ജി. സൈമണ്. 2018 മാർച്ച് 20ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ ജസ്നയെ കണ്ടെത്തിയതായി വാർത്തകൾ പ്രചരിച്ചിരുന്നു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയാണ് ഇത്തരം സൂചനകൾ നൽകിയത്. എന്നാൽ, കേസ് അന്വേഷണച്ചുമതലയുള്ള കെ.ജി. സൈമണ് ഇത് തള്ളുകയാണ്.
ജസ്ന തിരോധാനക്കേസിലെ അന്വേഷണ പുരോഗതി ഇപ്പോള് വെളിപ്പെടുത്താനാകില്ലെന്ന് സൈമൺ പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം, പോസിറ്റിവ് വാര്ത്ത പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.