ബസ് സ്റ്റാന്റ് കെട്ടിടത്തിൽ സിനിമാ പോസ്റ്റർ പതിച്ചതിനു തിയറ്റിനു പിഴയിട്ടു

മാന്നാർ : ഗ്രാമപഞ്ചായത്തിന്റെ സ്റ്റോർമുക്കിലെ ബസ് സ്റ്റാന്റിൽ , സിനിമാ പോസ്റ്ററുകൾ പതിച്ച് വൃത്തിഹീനമാക്കിയതിനെതിരെ പഞ്ചായത്ത് നടപടി സ്വീകരിച്ചു. തിയറ്റർ ഉടമയിൽനിന്നും പഞ്ചായത്ത് സെക്രട്ടറി പിഴയീടാക്കി. 

വളരെ നല്ല നിലയിൽ പെയ്ന്റിംഗ് നടത്തി വൃത്തിയാക്കിയിരുന്ന കെട്ടിടത്തിൽ പോസ്റ്റർ പതിച്ചതിനു തീയറ്റർ മാനേജരെ വിളിച്ചുവരുത്തി സെക്രട്ടറി പിഴ അടക്കാൻ നിർദേശം നൽകി. ഒട്ടിച്ച പോസ്റ്ററുകൾ തിയേറ്ററിന്റെ ചുമതലയിൽ തന്നെ വൃത്തിയാക്കാമെന്നും മാനേജർ സമ്മതിച്ചു .

Tags:    
News Summary - pasting movie poster on the bus stand building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.