പാസ്‌പോര്‍ട്ട് ഫീസ്: ഹൈകോടതി കേന്ദ്രത്തോട് വിശദീകരണം തേടി

കൊച്ചി: പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വഴി അപേക്ഷിക്കുന്നവരില്‍ നിന്ന് ഈടാക്കുന്ന ഫീസ് തിരികെ നല്‍കാത്തത് ചോദ്യം ചെയ്ത് നല്‍കിയ ഹരജിയില്‍ ഹൈകോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി. കേന്ദ്ര വിദേശകാര്യ മന്ത്രാലയം സെക്രട്ടറിയോടാണ് രണ്ടാഴ്ചക്കകം വിശദീകരണം നല്‍കാൻ കോടതി നിർദേശം നൽകിയത്. 

ഓണ്‍ലൈന്‍ അപേക്ഷകര്‍ക്ക് പണം തിരിച്ച് നൽകാത്തതുവഴി പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ പ്രതിവര്‍ഷം 78.46 കോടി രൂപ അനധികൃത നേട്ടമുണ്ടാക്കുന്നതായാണ് ആക്ഷേപം. ഇത് 1980ലെ പാസ്‌പോര്‍ട്ട് ചട്ടങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി സിറ്റിസണ്‍സ് ലീഗല്‍ റൈറ്റ് അസോസിയേഷന്‍ ആണ് ഹൈകോടതിയെ സമീപിച്ചത്.
 

Tags:    
News Summary - Passport Seva Kendram Fee -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.