എതിരാളികളെ 'കടിച്ചുകീറി' നായ്​ക്കൾ; ഇത്​ കേരള പൊലീസിന്‍റെ പുതിയ സൈന്യം

പുതുതായി പരിശീലനം പൂർത്തിയാക്കിയ പൊലീസ്​ നായ്​ക്കളുടെ പ്രകടനംകണ്ട്​ മൂക്കത്ത്​ വിരൽവച്ചിരിക്കുകയാണ്​ ആളുകൾ. ബെല്‍ജിയം മലിനോയിസ് എന്ന വിദേശ ഇനത്തില്‍പ്പെട്ട പതിനഞ്ചു നായ്ക്കളാണ് പോലീസ് ശ്വാനസേനയായ കെ 9 സ്ക്വാഡിന്‍റെ ഭാഗമായത്. പാസിംഗ് ഔട്ട് പരേഡിൽ ഇവരുടെ പ്രകടനവും ഉണ്ടായിരുന്നു. പരിശീലകരുടെ നിർദേശങ്ങൾക്കനുസരിച്ച്​ അച്ചടക്ക​േതാടെ പുതിയ സ്​ക്വാഡ്​ അംഗങ്ങൾ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിച്ചു.


പത്തുമാസത്തെ ട്രെയിനിങ്​ നേടിയ ഇവയ്ക്ക് മോഷ്ടാക്കളെ പിന്തുടര്‍ന്ന് പിടിക്കുന്നതിനും സ്ഫോടകവസ്തുക്കളും മയക്കുമരുന്നുകളും കണ്ടത്തുന്നതിനും പരിശീലനം ലഭിച്ചിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനുള്ള കഴിവുള്ളവയാണ്​ പുതിയ നായ്​കൾ. പെട്ടിമുടി ദുരന്തത്തില്‍ മരണമടഞ്ഞ എട്ടു പേരുടെ മൃതശരീരങ്ങള്‍ കണ്ടെത്തി പരിശീലനകാലത്തു തന്നെ കയ്യടിനേടിയ മായ എന്ന നായയും പാസിംഗ് ഔട്ട് പരേഡില്‍ ഭാഗമായിരുന്നു.

Full View

പരേഡിനോട് അനുബന്ധിച്ച് പോലീസ് നായ്ക്കളുടെ അഭ്യാസപ്രകടനവും സംഘടിപ്പിച്ചിരുന്നു. കയ്യുറധരിച്ച പൊലീസുകാരെ പിന്തുടരുന്നതും കടിച്ചുപിടിക്കുന്നതുമെല്ലാം അടങ്ങിയ വീഡിയോയും പൊലീസ്​ ഒൗദ്യോഗിക വെബ്​സൈറ്റിൽ പങ്കുവച്ചിട്ടുണ്ട്​. പാസിംഗ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.