തിരുവനന്തപുരം: പൊലീസ് ട്രെയിനിങ് കോളജിൽനിന്ന് പരിശീലനം പൂർത്തിയാക്കിയ 14 ാമത് ബാച്ച് മൂന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെയും 68 അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെയും പാസിങ് ഔട്ട് പരേഡ് 31ന് രാവിലെ എട്ടിന് തിരുവനന്തപുരത്തെ പൊലീസ് ട്രെയിനിങ് കോളജിൽ നടക്കും.
മന്ത്രി കെ.ബി. ഗണേഷ് കുമാർ പരേഡിൽ സല്യൂട്ട് സ്വീകരിക്കും. 2023-24 വർഷങ്ങളിൽ മുഖ്യമന്ത്രിയുടെ ഗതാഗത മെഡലിന് അർഹരായവർക്ക് മന്ത്രി പുരസ്കാര വിതരണം നടത്തും. ജൂൺ ഒന്ന് മോട്ടോർ വാഹനവകുപ്പിന്റെ പിറവി ദിനമായി ആചരിക്കുന്നതിനുള്ള പ്രഖ്യാപനവും മോട്ടോർ വാഹന വകുപ്പിനായി രൂപവത്കരിച്ച പതാകയുടെ പ്രകാശനവും ഈ ചടങ്ങിൽ മന്ത്രി നിർവഹിക്കും.
2015 ജനുവരി മൂന്നിനാണ് പൊലീസ് ട്രെയിനിങ് കോളജിൽ ഇവരുടെ പരിശീലനം ആരംഭിച്ചത്. 120 ദിവസം നീണ്ട പരിശീലന കാലയളവിൽ ഇവർക്ക് വിവിധ വിഷയങ്ങളിൽ ഇൻഡോർ ഔട്ട്ഡോർ പരിശീലനം നൽകിയിട്ടുണ്ട്. ഇവരിൽ 16 എം.ടെക് ബിരുദധാരികളുണ്ട്. 46 ബിരുദധാരികളും മൂന്ന് എൻജിനീയറിങ് ഡിപ്ലോമക്കാരും ഉൾപ്പെടും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.