ചുരം ദുരിതം; വ്യാപാരികൾ സമരത്തിന്
കൽപറ്റ: വയനാട് ചുരത്തിലെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. വലിയ വാഹനങ്ങൾ ചുരത്തിൽ കുടുങ്ങി ഗതാഗത തടസ്സം ഉണ്ടാകുന്നത് പതിവായിരിക്കുകയാണ്. ചുരത്തിലെ വളവുകളുടെ വീതികൂട്ടൽ നടക്കുന്ന ഭാഗത്തെ റോഡിന്റെ ശോച്യാവസ്ഥ കൂടിയാകുബോൾ ചുരം യാത്ര ദുരിതമായി മാറുകയാണ്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ കണ്ടെയ്നർ ലോറികൾക്കും അമിതഭാരം കയറ്റി വരുന്ന വലിയ ലോറികൾക്കും നിരോധനം ഏർപ്പെടുത്തണം.
ചുരം റോഡിലെ വളവുകളിലെ കുഴികൾ അടച്ച് സുഗമമായ ഗതാഗതത്തിന് അധികൃതർ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രശ്നപരിഹാരമില്ലെങ്കിൽ ചുരം പ്രവേശന കവാടത്തിൽ മാർച്ചും ഉപവാസവും സംഘടിപ്പിക്കും.
ജില്ല പ്രസിഡന്റ് ജോജിൻ ടി. ജോയി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി കെ. ഉസ്മാൻ, ട്രഷറർ നൗഷാദ് കരിമ്പനക്കൽ, മത്തായി ആതിര, സി.വി. വർഗീസ്, സി. രവീന്ദ്രൻ, കമ്പ അബ്ദുള്ള ഹാജി, പി.വി. മഹേഷ്, എം. മുജീബ്, വി.ഡി. ജോസ്, സേവ്യർ കരണി, ഇ. ഹൈദ്രു, കെ.കെ. അമ്മദ് ഹാജി, പി.കെ. അബ്ദുറഹ്മാൻ, അബ്ദുൾ നാസർ, എൻ.പി. ഷിബി, താരിഖ് കടവൻ, അബ്ദുൾ ഖാദർ, ടി.പി. ഓമനക്കുട്ടൻ, പി. രഞ്ജിത്ത്, അഷ്റഫ് കൊട്ടാരം, സി. റഷീദ്, സുബൈർ അത്തിലൻ, നെജീബ് പൂങ്ങാടൻ, സലീം മേമന, അസ്ലം ബാവ, അനിൽകുമാർ, നിസാർ ദിൽവേ, ജോയി പനമരം, റഫീഖ് മേപ്പാടി, ജോണി പെരിക്കല്ലൂർ, ഹരീന്ദ്രൻ ചീരാൽ, ജോയി പേര്യ, മുനീർ നെടുങ്കരണ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.