ശബരിമല തീര്‍ഥാടനം: തിരിച്ചറിയല്‍ കാര്‍ഡും വാഹന പാസും നിർബന്ധം

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് കാലത്ത് സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ശബരിമലയിലേക്ക് വരുന്ന എല്ലാ വാഹനങ്ങള്‍ക്കും പാസ് ഏര്‍പ്പെടുത്തും. ശബരിമലയിലേക്ക് വരുന്നവര്‍ അവരവരുടെ പൊലീസ് സ്​റ്റേഷനില്‍നിന്ന് ലഭിക്കുന്ന പാസുമായി വേണം യാത്ര പുറപ്പെടേണ്ടത്. പാസ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് നിലക്കലിലും മറ്റ് സ്ഥലങ്ങളിലും പാര്‍ക്കിങ്​ അനുവദിക്കില്ല.

തീര്‍ഥാടനവുമായി ബന്ധപ്പെട്ട് കടകളിലും മറ്റും ജോലിക്കായി എത്തുന്നവരും കരാര്‍ ജോലിക്കാരും പേര്, വിലാസം എന്നിവ തെളിയിക്കുന്ന ആധികാരിക രേഖ, സ്ഥിരതാമസമാക്കിയിട്ടുള്ള സ്ഥലത്തെ പൊലീസ് സ്​റ്റേഷനില്‍നിന്നുള്ള പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഹെല്‍ത്ത് കാര്‍ഡ് എന്നിവ സഹിതം ജോലി ചെയ്യുന്ന സ്ഥലത്തെ സ്​റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് നൽകി തിരിച്ചറിയല്‍ കാര്‍ഡ് നവംബർ 13ന് മുമ്പ് കൈപ്പറ്റണം. തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശമില്ലാത്തവരെ ജോലിയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു.

Tags:    
News Summary - Pass For sabarimala vechicle-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.