മാന്നാർ: സി.പി.എമ്മിന്റെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരിയുടെ ഭർത്താവും ആറന്മുള എൻജിനീയറിങ് കോളജ് ഇൻസ്ട്രക്ടറുമായ കുളഞ്ഞിക്കാരാഴ്മ മുറിയിൽ വലിയകുളങ്ങര പുത്തൻപുരക്കൽ വീട്ടിൽ രാജനെ (50) സി.പി.എമ്മിൽ തന്നെയുള്ള ഒരുവിഭാഗം മർദിച്ചതായി പരാതി.
അയൽവാസികളായ മഹേഷ്, സുരേഷ് എന്നിവർക്കെതിരെ പട്ടികജാതി പട്ടികവർഗ പീഡന നിയമപ്രകാരം മാന്നാർ പൊലീസ് കേസെടുത്തു. ആഗസ്റ്റ് 25ന് വൈകീട്ട് 5.45ന് വലിയകുളങ്ങര ജങ്ഷനിൽവെച്ച് ജാതിപ്പേര് വിളിക്കുകയും മർദിക്കുകയും ചെയ്തുവെന്നാണ് കേസ്. ചെങ്ങന്നൂർ ഡിവൈ.എസ്.പിയാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.