ദാ​റു​ല്‍ഹു​ദാ ബി​ഹാ​ര്‍ സെ​ന്റ​ര്‍ ശി​ലാ​സ്ഥാ​പ​നം ചാ​ൻ​സ​ല​ർ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്നു

ദാറുല്‍ഹുദാ ബിഹാര്‍ സെന്ററിന് ശിലയിട്ടു

ന​ര്‍ക്ക​ട്ടി​യാ​ഗ​ഞ്ച് (ബി​ഹാ​ര്‍): ദാ​റു​ല്‍ഹു​ദാ ഇ​സ്‍ലാ​മി​ക് യൂ​നി​വേ​ഴ്സി​റ്റി​യു​ടെ ഏ​ഴാ​മ​ത് സെ​ന്റ​റി​ന്റെ ശി​ലാ​സ്ഥാ​പ​നം ചാ​ന്‍സ​ല​ര്‍ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ നി​ര്‍വ​ഹി​ച്ചു. ദാ​റു​ല്‍ഹു​ദാ വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​ബ​ഹാ​ഉ​ദ്ദീ​ന്‍ ന​ദ്‍വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ദാ​റു​ല്‍ഹു​ദാ അസം സെ​ന്റ​ര്‍ പ്രി​ന്‍സി​പ്പ​ൽ മു​ഈ​നു​ദ്ദീ​ന്‍ ഹു​ദ​വി വ​ല്ല​പ്പു​ഴ ദാ​റു​ല്‍ഹു​ദാ​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു. അ​ഡ്വ. ഹാ​രി​സ് ബീ​രാ​ന്‍ എം.​പി വി​ശി​ഷ്ടാ​തി​ഥി​യാ​യി. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി യു. ​മു​ഹ​മ്മ​ദ് ശാ​ഫി ഹാ​ജി, ബം​ഗാ​ള്‍ സെ​ന്റ​ര്‍ പ്രി​ന്‍സി​പ്പ​ൽ സി​ദ്ദീ​ഖ് ഹു​ദ​വി ആ​ന​ക്ക​ര, അ​ഡ്വ. റ​ഊ​ഫ് ആ​സം, സ​ഗീ​ർ ആ​ലം, അ​നീ​സു റ​ഹ്‌​മാ​ൻ ഖാ​സി​മി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ബി​ഹാ​റി​ലെ വെ​സ്റ്റ് ച​മ്പാ​ര​ന്‍ ജി​ല്ല​യി​ലെ ന​ര്‍ക്ക​ട്ടി​യാ​ഗ​ഞ്ചി​ന​ടു​ത്ത് ധ​നോ​ജി പ​ഞ്ചാ​യ​ത്തി​ല്‍ ക​വ്വാ​ഹ വി​ല്ലേ​ജി​ലാ​ണ് പു​തി​യ സെ​ന്റ​ര്‍ വ​രു​ന്ന​ത്.

നേ​പ്പാ​ള്‍ അ​തി​ര്‍ത്തി ഗ്രാ​മം കൂ​ടി​യാ​യ ഈ ​പ്ര​ദേ​ശ​ത്ത് സ്ഥാ​പ​ന​ത്തി​ന്റെ പ​ണി​പൂ​ര്‍ത്തി​യാ​കു​ന്ന​തോ​ടെ ബി​ഹാ​റി​ലെ​യും നേ​പ്പാ​ളി​ലെ​യും മു​സ്‍ലിം വി​ദ്യാ​ഭ്യാ​സ​ത്തി​നും സാം​സ്‌​കാ​രി​ക മു​ന്നേ​റ്റ​ത്തി​നും വ​ഴി​ത്തി​രി​വാ​കും. അ​ഡ്വ. ഇം​തി​യാ​സ് അ​ഹ്‌​മ​ദ് ബീ​ഹാ​ര്‍ സ്വാ​ഗ​ത​വും അ​ഡ്വ. നാ​സ​ര്‍ വെ​ള്ളി​ല ന​ന്ദി​യും പ​റ​ഞ്ഞു.


Tags:    
News Summary - Foundation Stone Laid for Darul Huda Bihar Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.