എം.വി. ഗോവിന്ദൻ
‘തെറ്റെന്ന് കണ്ടെത്തിയ കാര്യങ്ങൾ തിരുത്തും, ഇ.ഡി ഉന്നംവെക്കുന്നത് പാർട്ടിയെയും പിണറായിയെയും’: എം.വി.ഗോവിന്ദന്‍
കോഴിക്കോട്: സ്വയം വിമർശനം വിമർശനമായി കണ്ട് ഞങ്ങൾ വിലയിരുത്തിയ കാര്യങ്ങൾ മാത്രം തിരുത്തുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഇ.ഡി ലക്ഷ്യം വെക്കുന്ന് സി.പി.ഐ.എമ്മിനെയും അതിനെ നേതൃത്വം നൽകുന്ന ആളെന്ന രീതിയിൽ ഇ.ഡി പിണറായിക്ക് എതിരാണെന്നും ഗോവിന്ദന്‍ കൂട്ടിച്ചേർത്തു. കോഴിക്കോട് നടക്കുന്ന സി.പി.എം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് എത്തിയ സാഹചര്യത്തിലാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
പ്രധാനമായും സംഘടനാപരമായിട്ടുള്ള ദൗർബല്യങ്ങൾ പരിഹരിക്കാനും പ്രത്യശാസ്ത്രപരമായ ഉള്ളടക്കം പാർട്ടിയിലുടനീളം ശക്തിപ്പെടുത്താനുമാണ് തീരുമാനം. നേതൃതലം മുതല്‍ താഴേതട്ട് വരെ എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്നതിനെ സംബന്ധിച്ചുള്ള വിശദമായ ചര്‍ച്ചയാകും കമ്മിറ്റിയില്‍ ഉണ്ടാകുക. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും വര്‍ഗബഹുജന സംഘടനാ ഭാരവാഹികളും ചേര്‍ന്നുള്ള പ്രതിനിധി സംഘമാണ് യോഗത്തില്‍ പങ്കെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇ.ഡി പിണറായി വിജയനോടൊപ്പം ഉറച്ചുനിൽക്കുന്നു. പാര്‍ട്ടി അതില്‍ പ്രതിരോധത്തില്‍ ആയിട്ടില്ല. ആദ്യമായി ആരോപണമുന്നയിച്ചപ്പോൾ തന്നെ പിണറായി വിജയനിലേക്ക് നീക്കാനുള്ള ശ്രമമാണ് ഇഡി നടത്തിയതെന്ന് ആരോപിച്ച അദ്ദേഹം, പാര്‍ട്ടി അതിനെതിരായി ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്നും ആ നിലപാടില്‍ യാതൊരു അവ്യക്തതല്ല. രാഷ്ട്രീയപരമായുള്ള കാര്യങ്ങളെ കുറിച്ചുള്ള ശരിയായ അവബോധം പ്രവർത്തകരിൽ ഉൾപ്പെടെ സംഘടനാരംഗത്ത് പൂർണമായും ഉണ്ടാക്കിയെടുക്കും അത് ജനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്മേല്‍ ആറ് മണി വരെയാണ് ഗ്രൂപ് ചര്‍ച്ച നടക്കുന്നത്. പിന്നാലെ പൊതു ചര്‍ച്ചയും ഇന്ന് തന്നെ നടക്കും. പിന്നാലെ സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും ചേരും. തുടർന്ന് എല്ലാ കാര്യങ്ങൾക്കും തീരുമാനമെന്ന നിലയ്ക്ക് മൂന്നാം ദിവസം മറുപടി നൽകുമെന്നും എം.വി ഗോവിന്ദന്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.