പത്തനംതിട്ട: വിദേശ മലയാളിയുടെ ഭാര്യയോട് മോശമായി പെരുമാറിയെന്ന പരാതിൽ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ പാർട്ടി നടപടി. പത്തനംതിട്ട വെണ്ണിക്കുളം എല്‍.സി സെക്രട്ടറി സുനില്‍ വര്‍ഗീസിനെയാണ് തല്‍സ്ഥാനത്തുനിന്ന് നീക്കിയത്.
പാർട്ടി നടപടിയിൽ പ്രകോപിതനായ സുനിൽ രാത്രിയിൽ പരാതിക്കാരന്റെ വീടാക്രമിച്ചു. വീട്ടിൽ പരാതിക്കാരന്റെ 75 വയസുള്ള അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. ഇവരുടെ പരാതിയിൽ കോയിപ്രം പൊലീസ് കേസെടുത്തു. മകനെ എവിടെയെന്ന് ചോദിച്ച് രാത്രിയിൽ വീടിന്റെ കതകിൽ അടിക്കുകയും അസഭ്യവും ഭീഷണിയും മുഴക്കിയതായി അവർ പരാതിയിൽ പറഞ്ഞു.
നേരത്തെ, ഭാര്യയെ ശല്യംചെയ്യുന്നുവെന്ന് കാണിച്ച് വിദേശ മലയാളി തന്നെയാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ജില്ല സെക്രട്ടറിയായിരുന്ന ഉദയഭാനുവിനും പരാതി നൽകിയത്. നടപടി വൈകിയതോടെ പരസ്യമായി പ്രതികരിക്കുമെന്ന് ഭീഷണിമുഴക്കിയതോടെ ജില്ല കമ്മിറ്റി നടപടിയെടുത്തത്. സുനിൽ വർഗീസ് അനുകൂലികളുടെ ബഹളത്തിനിടെയാണ് നടപടി പൂർത്തീകരിച്ചത്.
സംഭവത്തിൽ പാര്‍ട്ടി അന്വേഷണം നടക്കുന്നതായും അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് വരുന്നത് വരെ എല്‍.സി സ്ഥാനത്തുനിന്ന് മാറ്റി നിർത്തിയെന്നും സി.പി.എം പത്തനംതിട്ട ജില്ലാ നേതൃത്വം അറിയിക്കുകയും ചെയ്തു. നടപടിയെടുത്ത യോഗം അവസാനിച്ച രാത്രിയിൽ തന്നെയാണ് പരാതിക്കാരന്റെ വീട്ടിൽ സുനിലും സംഘവുമെത്തി അതിക്രമം കാണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.