ഏതു സ്ഥാനത്തിനും ഒരു യോഗ്യതയുണ്ടാവും. എന്നാൽ, ഒരു യോഗ്യതയുമില്ലാത്ത ആർക്കും എപ്പേ ാൾ വേണമെങ്കിലും കയറിവരാൻ കഴിയുന്ന മേഖലയാണ് രാഷ്ട്രീയം. അതിെൻറ ദൂഷ്യഫലങ്ങളാണ് നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മതേതരത്വമാണ് ഭരണഘടന മുന്നോട്ടുവെക്കുന്നത െങ്കിലും ഓരോ തെരഞ്ഞെടുപ്പും നമ്മളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത് ജനാധിപത്യമെന്നത് ജാതിമത സമവാക്യങ്ങളിൽ മാത്രം നിലനിൽക്കുന്ന ഒന്നാണെന്നാണ്.
നവോത്ഥാനം പ്രസംഗിക്കുന്ന രാഷ്ട്രീയ പാർട്ടികൾപോലും മണ്ഡലത്തിൽ സ്ഥാനാർഥിയെ പരിഗണിക്കുന്നത് പച്ചയായ ജാതിമത സമവാക്യങ്ങളുടെ അടിസ്ഥാനത്തിലാണ്. കഴിവാണ് പരിഗണിക്കുന്നതെങ്കിൽ ഏത് സ്ഥാനാർഥിക്ക് ഏത് മണ്ഡലത്തിലും നിൽക്കാമല്ലോ. ഇങ്ങനെ ഒരു ഉളുപ്പുമില്ലാതെ ജാതിപറയുന്നവരാണ് രാത്രിയിലെ ടി.വി ചർച്ചയിലിരുന്ന് മതേതരത്വത്തെക്കുറിച്ച് സംസാരിക്കുന്നത്. ഈ ഇരട്ടത്താപ്പാണ് തെരഞ്ഞെടുപ്പ് കാലത്തെ ഏറ്റവും വലിയ ശാപം. രാജാവ് നഗ്നനാകുന്നത് സമൂഹ മാധ്യമങ്ങളിലൂടെ ലൈവായി കാണുന്ന കാലഘട്ടമാണിത്. നമ്മൾ മനസ്സിൽ ആരാധിക്കുന്ന പല വിഗ്രഹങ്ങളും ഉടഞ്ഞുവീഴാൻ നിമിഷങ്ങൾ മതി.
പാർട്ടികളുടെ കൊടിയടയാളം നോക്കിയാകരുത് വോട്ട് ചെയ്യേണ്ടത്. സത്യസന്ധതയും ആത്മാർഥതയും ആർജവവുമുള്ള വ്യക്തിക്കാകണം വോട്ട്. കഴിവുള്ള വ്യക്തികളെ പ്രോത്സാഹിപ്പിക്കാതെ വന്നാൽ ജനാധിപത്യംകൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ല.
എല്ലാ രാഷ്ട്രീയ പാർട്ടികളും ആഗ്രഹിക്കുന്നത് ജനങ്ങളുടെ നന്മയാണല്ലോ. അങ്ങനെെയങ്കിൽ ഒരുപാട് രാഷ്ട്രീയ പാർട്ടികളുടെ ആവശ്യമുണ്ടോ. ഒരു കേരള കോൺഗ്രസ് മതി. എ, ബി, സി, ഡിയുടെ ആവശ്യമുണ്ടോ? വളർന്നും പിളർന്നും ഇവർ ജീവിക്കുന്നതുതന്നെ അധികാരത്തിനും മന്ത്രിക്കസേരക്കും വേണ്ടിയാണെന്നത് പച്ചയായ യാഥാർഥ്യമല്ലേ. ഇങ്ങനെപോയാൽ കേരളത്തിൽ നോട്ട വിജയിക്കുന്ന കാലം വിദൂരമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.