വി. ​ശ​ശി എം. ​എ​ല്‍. ​എ (ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍), എം. എ. ലത്തീഫ് (കെ. പി. സി. സി സെക്രട്ടറി)

ദീ​ര്‍ഘ​കാ​ല ല​ക്ഷ്യം മു​ന്നി​ല്‍ ക​ണ്ടു​ള്ള വി​ക​സ​ന​മെന്ന്​ വി. ശശി; കോര്‍പറേറ്റുകള്‍എല്ലാം തീറെഴുതുന്ന സർക്കാർ എം. എ. ലത്തീഫ്

അ​ഞ്ചു​വ​ർ​ഷം ന​ട​പ്പാ​ക്കി​യ വി​ക​സ​നം ചിറയിൻകീഴ് എം. ​എ​ൽ. ​എ​യും മ​റു​വ​ശം പ്ര​തി​പ​ക്ഷ​വും വി​ല​യി​രു​ത്തു​ന്നു

വി. ​ശ​ശി എം. ​എ​ല്‍. ​എ (ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍)

സ​മ​സ്ത മേ​ഖ​ല​യി​ലും ദീ​ര്‍ഘ​കാ​ല ല​ക്ഷ്യം മു​ന്നി​ല്‍ ക​ണ്ടു​ള്ള വി​ക​സ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് ചി​റ​യി​ന്‍കീ​ഴ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് ചി​റ​യി​ന്‍കീ​ഴ് എം. ​എ​ല്‍. ​എ വി. ​ശ​ശി. പ​തി​റ്റാ​ണ്ടു​ക​ളാ​യി പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ലൊ​തു​ങ്ങി​യി​രു​ന്ന പ​ദ്ധ​തി​ക​ള്‍ യാ​ഥാ​ർ​ഥ്യ​മാ​ക്കി.

ചി​റ​യി​ന്‍കീ​ഴ് ​െറ​യി​ല്‍വേ മേ​ല്‍പാ​ല​വും കാ​യി​ക്ക​ര​ക​ട​വ് പാ​ല​വു​മെ​ല്ലാം ഇ​തി​നു​ദാ​ഹ​ര​ണ​മാ​ണ്. 37. 16 കോ​ടി ചെ​ല​വ​ഴി​ച്ചാ​ണ് ​െറ​യി​ല്‍വേ മേ​ല്‍പാ​ലം നി​ര്‍മി​ക്കു​ന്ന​ത്. കാ​യി​ക്ക​ര ക​ട​വ് പാ​ല​ത്തി​ന് 30. 66 കോ​ടി​യും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ലോ​കം ശ്ര​ദ്ധി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളാ​ണ് മ​ണ്ഡ​ല​ത്തി​ല്‍ പു​തു​താ​യി വ​ന്ന​ത്. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഡി​ജി​റ്റ​ല്‍ യൂ​നി​വേ​ഴ്‌​സി​റ്റി വ​ന്ന​ത് ചി​റ​യി​ന്‍കീ​ഴ് മ​ണ്ഡ​ല​ത്തി​ലാ​ണ്.

വൈ​റോ​ള​ജി ഇ​ന്‍സ്​​റ്റി​റ്റ്യൂ​ട്ട് സ്ഥാ​പി​ക്ക​പ്പെ​ട്ടു. 301 കോ​ടി​യു​ടെ സ​യ​ന്‍സ് പാ​ര്‍ക്ക് പ​ദ്ധ​തി​യും ട്രാ​വ​ന്‍കൂ​ര്‍ ഹെ​റി​റ്റേ​ജ് ടൂ​റി​സം പ​ദ്ധ​തി​യു​മെ​ല്ലാം നാ​ടി​ന് മു​ത​ല്‍കൂ​ട്ടാ​ണ്. ചെ​യ്ത കാ​ര്യ​ങ്ങ​ള്‍ കൊ​ട്ടി​ഗ്​​ഘോ​ഷി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല എ​ന്ന കു​റ​വ് മാ​ത്ര​മേ​യു​ള്ളൂ​വെ​ന്നും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ കൂ​ടി​യാ​യ വി. ​ശ​ശി പ​റ​ഞ്ഞു. ചി​റ​യി​ന്‍കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ 72. 77 കോ​ടി​യു​ടെ ബൃ​ഹ​ത് വി​ക​സ​ന പ​ദ്ധ​തി​യാ​ണ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്.

  • കു​ടി​വെ​ള്ള​ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​ന്‍ ക​ട​യ്ക്കാ​വൂ​ര്‍ ചി​റ​യി​ന്‍കീ​ഴ് കു​ടി​വെ​ള്ള പ​ദ്ധ​തി ആ​റു​കോ​ടി
  • ചി​റ​യി​ന്‍കീ​ഴ്അ​ഞ്ചു​തെ​ങ്ങ് കു​ടി​വെ​ള്ള പ​ദ്ധ​തി എ​ട്ടു​കോ​ടി
  • മു​ദാ​ക്ക​ല്‍ കു​ടി​വെ​ള്ള പ​ദ്ധ​തി 36. 10 കോ​ടി
  • പ​ട്ടി​ക​ജാ​തി സ​ങ്കേ​തം കു​ടി​വെ​ള്ള പ​ദ്ധ​തി 2. 95 കോ​ടി
  • ആ​ര്യ​ന്‍കു​ന്ന് കു​ടി​വെ​ള്ള പ​ദ്ധ​തി 1. 25 കോ​ടി
  • ചി​റ​യി​ന്‍കീ​ഴ് പ​ഞ്ചാ​യ​ത്തി​ലെ ക​ട​ല്‍ക്ഷോ​ഭ പു​ന​ര​ധി​വാ​സ​ത്തി​ന് 3. 2 കോ​ടി
  • അ​ഞ്ചു​തെ​ങ്ങ് പ​ഞ്ചാ​യ​ത്തി​ല്‍ ഫി​ഷ​റീ​സ് ഹൗ​സി​ങ്​ പ​ദ്ധ​തി​ക​ളി​ലൂ​ടെ 45. 99 കോ​ടി

പ്രേം​ന​സീ​ര്‍ സ്മാ​ര​ക​ത്തി​ന് 2. 3 കോ​ടി​യും ര​ജി​സ്‌​ട്രേ​ഷ​ന്‍ കോം​പ്ല​ക്‌​സി​ന് 1. 4 കോ​ടി​യും, ചാ​ന്നാ​ങ്ക​ര പെ​രു​മാ​തു​റ അ​ഴൂ​ര്‍ ഡ്രെ​യി​നേ​ജ് ​േപ്രാ​ജ​ക്ടി​ന് ര​ണ്ടു​കോ​ടി​യും ല​ഭ്യ​മാ​ക്കി.

കാ​യി​ക മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് കൊ​ണ്ടു​വ​ന്ന സെൻറ​ര്‍ ഓ​ഫ് ജി. ​വി. രാ​ജ എ​ക്‌​സ​ല​ന്‍സ് 58. 49 കോ​ടി​യു​ടെ പ​ദ്ധ​തി​യാ​ണ്. പ​ട്ടി​ക​ജാ​തി കു​ട്ടി​ക​ള്‍ക്ക് താ​മ​സി​ച്ച് പ​ഠ​നം ന​ട​ത്തു​ന്ന​തി​നു​ള്ള മോ​ഡ​ല്‍ ​െറ​സി​ഡ​ൻ​റ​ഷ്യ​ല്‍ സ്‌​കൂ​ളും മ​ണ്ഡ​ല​ത്തി​ല്‍ കൊ​ണ്ടു​വ​ന്നു. 15. 97 കോ​ടി ചെ​ല​വ​ഴി​ച്ച് ഇ​തി​നാ​വ​ശ്യ​മാ​യ കെ​ട്ടി​ട നി​ര്‍മാ​ണ​ങ്ങ​ള്‍ ന​ട​ന്നു​വ​രു​ക​യാ​ണ്. തോ​ന്ന​യ്ക്ക​ല്‍ ആ​ശാ​ന്‍ സ്മാ​ര​ക​ത്തി​ന് 10 കോ​ടി​യു​ടെ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ഉ​റ​പ്പാ​ക്കി.

റോ​ഡു​ക​ളു​ടെ വി​ക​സ​ന​ത്തി​ന് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍കി​യി​രു​ന്നു. പ്ര​ധാ​ന പ​ദ്ധ​തി​ക​ളും നൂ​റോ​ളം ചെ​റു​കി​ട റോ​ഡ് പ​ദ്ധ​തി​ക​ളും യാ​ഥാ​ർ​ഥ്യ​മാ​ക്കി.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ സ്‌​കൂ​ളു​ക​ള്‍ അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍ന്നു. വ​ലി​യ സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ള്‍ നി​ര്‍മി​ച്ചു. ഒ​രു കോ​ടി​യി​ല്‍ താ​ഴെ ചെ​ല​വ​ഴി​ച്ച് അ​മ്പ​തി​ലേ​റെ സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ള്‍ വേ​റെ​യും നി​ര്‍മി​ച്ചി​ട്ടു​ണ്ട്. വാ​ഹ​നം ആ​വ​ശ്യ​പ്പെ​ട്ട എ​ല്ലാ സ്‌​കൂ​ളു​ക​ള്‍ക്കും ബ​സു​ക​ള്‍ വാ​ങ്ങി ന​ല്‍കി. ഡി​ജി​റ്റ​ല്‍ സൗ​ക​ര്യ​ങ്ങ​ളും ഓ​ണ്‍ലൈ​ന്‍ പ​ഠ​ന സ​ജ്ജീ​ക​ര​ണ​ങ്ങ​ളും അം​ഗ​ന്‍വാ​ടി മു​ത​ല്‍ കോ​ള​ജു​ക​ളി​ല്‍ വ​രെ ആ​വ​ശ്യാ​നു​സ​ര​ണം ല​ഭ്യ​മാ​ക്കി. 

എം. എ. ലത്തീഫ് (കെ. പി. സി. സി സെക്രട്ടറി)

ഏറ്റവും മോശപ്പെട്ട ജീവിത സാഹചര്യങ്ങളും സാമ്പത്തിക സ്ഥിതിയും തൊഴിലില്ലായ്മയുമുള്ള തീരദേശ മണ്ഡലമായ ചിറയിന്‍കീഴിൽ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ജനങ്ങളുടെ അവസ്ഥ കൂടുതല്‍ മോശമായെന്നും എം. എ. ലത്തീഫ്.

ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനോ തൊഴില്‍ ലഭ്യമാക്കാനോ യാതൊരു ശ്രമവും ഈ മണ്ഡലത്തിനുള്ളില്‍ ഉണ്ടായില്ല. തുമ്പ മുതല്‍ നെടുങ്ങണ്ടവരെയുള്ള 17 കിലോമീറ്റര്‍ തീരദേശമുള്ള മണ്ഡലമാണ്. ഇതില്‍ പകുതി ഭാഗം എല്ലാകാലത്തും കടലാക്രമണത്തിന് ഇരയായി കൊണ്ടിരിക്കുന്നു.

ശക്തമായ തീരഭിത്തി നിർമിച്ച് തീരവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണമേകാന്‍ യാതൊരു ശ്രമവും ഉണ്ടായിട്ടില്ല. മരണത്തെ മുഖാമുഖം കണ്ട് കിടക്കുന്ന ഇവരെ പുനരധിവസിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. കടലിനും കായലിനും മധ്യേയും തുരുത്തുകളിലും കിടക്കുന്നവര്‍ക്ക് കുടിവെള്ളവും വൈദ്യുതിയും പാര്‍പ്പിടവുമില്ല. എല്ലാം പ്രഖ്യാപനങ്ങള്‍ മാത്രമാണ്.

എല്ലാ വേനല്‍ക്കാലത്തും കുടിവെള്ളത്തിന് തീരവാസികള്‍ നെട്ടോട്ടമോടുകയാണ്.

സ്വകാര്യ കുടിവെള്ള കച്ചവടക്കാരില്‍നിന്ന്​ ഭീമമായ തുകക്ക് ജലം വാങ്ങി ഉപയോഗിക്കേണ്ട അവസ്ഥയാണ് തീരമേഖലയില്‍ പൂര്‍ണമായുമുള്ളത്

സ്വാഭാവികമായി വളര്‍ന്നുവന്ന ടൂറിസം സ്‌പോട്ടാണ് മുതലപ്പൊഴി. സര്‍ക്കാറി​െൻറ ടൂറിസം പദ്ധതികളൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. പതിനായിരങ്ങള്‍ സന്ദര്‍ശിക്കാന്‍ വന്നതോടെ നൂറോളം പേര്‍ക്ക് ഇവിടെ ഉപജീവന സാധ്യത തെളിഞ്ഞിരുന്നു. എന്നാല്‍, ഈ തീരം പൂര്‍ണമായും അദാനിക്ക് തീറെഴുതുകയാണ് എം. എല്‍. എയും സര്‍ക്കാറും ചെയ്തത്. ഒരേസമയം കോര്‍പറേറ്റുകള്‍ക്കെതിരെ സമരം ചെയ്യുകയും അവര്‍ക്കായി എല്ലാം തീറെഴുതുകയും ചെയ്യുന്ന നയമാണ് സംസ്ഥാനത്തും ചിറയിന്‍കീഴ് മണ്ഡലത്തിലും നടന്നിരിക്കുന്നത്.

പട്ടികജാതി സംവരണ മണ്ഡലമായിട്ടുപോലും ഇവരുടെ ഉന്നമനത്തിന് പുതുതായി യാതൊന്നും ചെയ്തില്ല. ഭൂരിഭാഗം കോളനികളുടെയും അവസ്ഥ വളരെ ശോചനീയമാണ്. കുട്ടികളുടെ പഠനം ദുരിതത്തിലായി.

ഭൂരിഭാഗം റോഡുകളും എല്ലാകാലത്തും കുണ്ടും കുഴിയുമായി ഗതാഗതയോഗ്യമല്ല. സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണത്തിനായി കോടികളുടെ കണക്കുകളാണ് അവതരിപ്പിക്കപ്പെടുന്നത്. പല കെട്ടിടങ്ങള്‍ക്കും ആവശ്യമായതിൽ കൂടുതല്‍ ഫണ്ട് ചെലവഴിച്ചിട്ടുണ്ട്. ഇവ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കണം.

ചിറയിന്‍കീഴ് താലൂക്കാശുപത്രി ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ജീവനക്കാരുടെ അപര്യാപ്തതയും മരുന്നുകളുടെ ലഭ്യതക്കുറവുമുണ്ട്.

വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ട് പോലുള്ള പല സ്ഥാപനങ്ങളും കെട്ടിടം കെട്ടി ഉദ്ഘാടനം ചെയ്തതൊഴിച്ചാല്‍ പ്രഖ്യാപിച്ച രീതിയില്‍ പ്രവര്‍ത്തനം ആരംഭിച്ചില്ല. കയര്‍ മേഖലക്കായി പ്രഖ്യാപിക്കുന്ന പദ്ധതികളുടെ ഗുണമൊന്നും കയര്‍ത്തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. മാര്‍ക്‌സിസ്​റ്റ്​ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സഹകരണസംഘങ്ങള്‍ വഴിയുള്ള തിരിമറികള്‍ മാത്രമാണ് ഇതി​െൻറ പിന്നില്‍ നടക്കുന്നത്.  

Tags:    
News Summary - paranjathum cheythathum chirayinkeezhu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.