Posted On
date_range Updated On
date_range പാരാമെഡിക്കൽ വിദ്യാർഥികൾക്ക് ഗ്രാന്റ് ലഭിക്കുന്നില്ല; ഒരു വർഷം പിന്നിട്ടതായി പരാതി
ഗാന്ധിനഗർ. കോട്ടയം മെഡിക്കൽ കോളജിലെ പാരാ മെഡിക്കൽ വിദ്യാർഥികളിലെ ജനറൽ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഈ ഗ്രാന്‍റ് ലഭിച്ചിട്ട് ഒരു വർഷം പിന്നിടുന്നതായി പരാതി. ഒരു വർഷം 20,000 രൂപയാണ് ഈ ഗ്രാന്റ് ലഭിക്കുന്നത്. എന്നാൽ, വിദ്യാർഥികൾ രണ്ടാം വർഷത്തിലേക്ക് പ്രവേശിച്ചിട്ടും ഒന്നാം വർഷത്തെ ഗ്രാന്റ് ലഭിക്കാത്തത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായാണ് വിദ്യാർഥികളുടെ പരാതി.
സർക്കാരിൽ നിന്നുമാണ് ഈ ഗ്രാന്റിനുള്ള തുക ലഭിക്കേണ്ടത്. ഇത് കൃത്യമായി ലഭിക്കാത്തതാണ് ജനറൽ വിഭാഗത്തിലെ വിദ്യാർഥികൾക്ക് നൽകുവാൻ കഴിയാത്തത്. എന്നാൽ, പട്ടികജാതി-വർഗ വിദ്യാർഥികൾക്കുള്ള ഗ്രാന്റ് നൽകിയിട്ടുണ്ടെന്ന് പ്രിൻസിപ്പലിന്‍റെ ഓഫീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.