സംസ്ഥാനത്തെ മികച്ച ഗ്രാമ പഞ്ചായത്തായി പാപ്പിനിശേരി; മുഖത്തല മികച്ച ബ്ലോക് പഞ്ചായത്ത്

തിരുവനന്തപുരം: വിവിധ തലങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച​ 2019-20ലെ ത്രിതല പഞ്ചായത്തുകളെ പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്തുകളിൽ പാപ്പിനിശേരി (കണ്ണൂർ ജില്ല) സംസ്ഥാന തലത്തിൽ ഒന്നാംസ്ഥാനം നേടി. മികച്ച ബ്ലോക് പഞ്ചായത്തായി മുഖത്തലയെയും (കൊല്ലം) മികച്ച ജില്ല പഞ്ചായത്തായി തിരുവനന്തപുരത്തെയും തെരഞ്ഞെടുത്തു. 25 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും അടങ്ങുന്ന പുരസ്കാരം വെള്ളിയാഴ്​ച സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷ സമ്മേളനത്തിൽ സമ്മാനിക്കും.

ഗ്രാമപഞ്ചായത്തുകളിൽ വെള്ളിനേഴി (പാലക്കാട്) രണ്ടും ചേമഞ്ചേരി (കോഴിക്കോട്) മൂന്നും സ്ഥാനം നേടി. ബ്ലോക്ക് പഞ്ചായത്തുകളിൽ നെടുമങ്ങാട്​ (തിരുവനന്തപുരം) രണ്ടും പെരുമ്പടപ്പും( മലപ്പുറം) മൂന്നും സ്​ഥാനം നേടി. ജില്ല പഞ്ചായത്തുകളിൽ കൊല്ലം രണ്ടാമതും കണ്ണൂർ മൂന്നാമതും എത്തി.

തൊഴിലുറപ്പ്​ പദ്ധതി നിർവഹണത്തിൽ മഹാത്മ പുരസ്കാരത്തിന് അർഹമായ പഞ്ചായത്തുകളെയും പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്തുകളിൽ ഒന്നാംസ്ഥാനം കള്ളിക്കാടും (തിരുവനന്തപുരം) കൊക്കയാറും (ഇടുക്കി) നേടി. രണ്ടാംസ്ഥാനത്തിന് മറ്റ് 15 ഗ്രാമപഞ്ചായത്തുകളും അർഹമായി. 

Tags:    
News Summary - pappinissery best grama panchayath award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.