Posted On
date_range Updated On
date_range പന്തളം രാജകുടുംബാംഗം ചോതിനാൾ അംബിക തമ്പുരാട്ടി നിര്യാതയായി
പന്തളം: പന്തളം രാജകുടുംബാംഗം ചോതിനാൾ അംബിക തമ്പുരാട്ടി (നന്ദിനി-76) നിര്യാതയായി. കൈപ്പുഴ തെക്കേമുറി കൊട്ടാരത്തിൽ മൂലം താൾ ലക്ഷ്മി തമ്പുരാട്ടിയുടെയും കടിയക്കോൽ ശങ്കരനാരായണൻ നമ്പൂതിരിയുടെയും മകളാണ്. മാവേലിക്കര ഗ്രാമത്തിൽ കൊട്ടാരത്തിൽ നന്ദകുമാർ വർമയാണ് ഭർത്താവ്. മകൾ അംബിക വർമ.
പന്തളം കൊട്ടാരത്തിൽ അശുദ്ധി ആയതിനാൽ കീഴ് ആചാരപ്രകാരം ക്ഷേത്രം 11 ദിവസം അടച്ചിടുകയും 12-ാം ദിവസമായ ബുധനാഴ്ച (17/01/2024) ശുദ്ധിക്രിയകൾക്ക് ശേഷം തുറക്കുന്നതുമാണെന്ന് പന്തളം കൊട്ടാരം നിർവാഹക സംഘം വാർത്താകുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.