Posted On
date_range Updated On
date_range പന്തളം കൊട്ടാരത്തിെൻറ പ്രതിഷേധത്തിന് കോൺഗ്രസിെൻറ പൂർണ്ണ പിന്തുണ -കൊടിക്കുന്നിൽ സുരേഷ്
പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിഷയ പരിഹാരത്തിന് കേന്ദ്ര സർക്കാർ ഒാർഡിനൻസ് ഇറക്കണമെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡൻറും എം.പിയുമായ കൊടിക്കുന്നിൽ സുരേഷ്. ഇൗ വിഷയത്തിൽ പന്തളം കൊട്ടാരം നടത്തുന്ന പ്രതിഷേധ പരിപാടികൾക്ക് കോൺഗ്രസിെൻറ പൂർണ്ണ പിന്തുണയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഇക്കാര്യത്തിൽ കുറ്റകരമായ വീഴ്ച വരുത്തി. സംസ്ഥാന- കേന്ദ്ര സർക്കാറുകൾ അനുകൂല നിലപാടാണ് ശബരിമല വിഷയത്തിൽ സ്വീകരിച്ചത്. ഇത് വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും സുരേഷ് ആരോപിച്ചു. ഇതിെൻറ ഭാഗമായാണ് കാലാവധി അവശേഷിച്ച പ്രയാർ ഗോപാല കൃഷ്ണൻ നേതൃത്വം നൽകുന്ന ബോർഡിനെ സർക്കാർ കുതന്ത്രത്തിലൂടെ പിരിച്ചുവിട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.