പന്തളം നഗരസഭ തെരഞ്ഞെടുപ്പ്​ പരാജയം; ഏരിയ സെക്രട്ടറിയെ മാറ്റി സി.പി.എം

പത്തനംതിട്ട: തദ്ദേശതെരഞ്ഞെടുപ്പിൽ പന്തളം നഗരസഭ കൈവിട്ടതോടെ നടപടികളുമായി സി.പി.എം. ഏരിയ സെക്രട്ടറി ഇ. ഫസലിനെ സ്​ഥാനത്തുനിന്ന്​ നീക്കി ജില്ല സെക്രട്ടറിയേറ്റ്​ അംഗം പി.ബി. ഹർഷ കുമാറിന്​ പകരം ചുമതല നൽകി. സഗരസഭയുടെ തെരഞ്ഞെടുപ്പ്​ ചുമതലയുണ്ടായിരുന്ന ജില്ല സെക്രട്ടറിയറ്റ്​ അംഗം ടി.ഡി. ബൈജുവിനേയും നീക്കി. സി.പി.എം സംസ്​ഥാന സമിതി നിർദേശത്തെ തുടർന്നാണ്​ തീരുമാനം.

പന്തളം നഗരസഭ അധികാരം ബി.ജെ.പി പിടിച്ചെടുത്തിരുന്നു. സംഘടനാപരമായ ഗുരുതര വീഴ്ചയാണ്​ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക്​ കാരണമെന്നാണ്​ വിലയിരുത്തൽ.

കഴിഞ്ഞ തവണ ഏഴ്​ സീറ്റുകൾ നേടിയ ബി.ജെ.പി 18 സീറ്റുകൾ നേടിയാണ്​ ഇത്തവണ അധികാരം പിടിച്ചെടുത്തത്​. പാലക്കാടിന്​ പിന്നാലെ ബി.ജെ.പി അധികാരം നേടുന്ന നഗരസഭയായി പന്തളം. 2015ൽ 15 സീറ്റുകൾ നേടിയ സി.പി.എമ്മിനായിരുന്നു നഗരസഭ ഭരണം. 

Tags:    
News Summary - pandalam municipality action in the cpm area secretary removed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.