ശബരിമല: ചർച്ചക്ക്​ തയാറെന്ന്​​ പന്തളം കൊട്ടാരം

പത്തനംതിട്ട: ശബരിമല പ്രശ്​നം പരിഹരിക്കുന്നതിനായി ചർച്ചക്ക്​ തയ്യാറെന്ന്​ പന്തളം കൊട്ടാരം. പന്തളം കൊട്ടാര ം പ്രതിനിധി ശശികുമാര വർമ്മയാണ്​ ഇക്കാര്യം അറിയിച്ചത്​. പ്രശ്​നങ്ങൾ രമ്യമായി പരിഹരിക്കണം. അതിനായി ഏത്​ ചർച്ചക്കും തയാറാണ്​. ഇൗ മണ്ഡലകാലത്തുണ്ടായ പ്രശ്​നങ്ങൾ ആവർത്തിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണ്ഡല-മകരവിളക്ക്​ തീർഥാടനത്തിന്​ ശേഷം ശബരിമല നടയടച്ചതിന്​ പിന്നാലെയാണ്​ കൊട്ടാരം പ്രതിനിധിയുടെ പ്രതികരണം. കഴിഞ്ഞ തീർഥാടനകാലത്ത്​ യുവതി പ്രവശേനവുമായി ബന്ധപ്പെട്ട്​ ശബരിമലയിൽ സംഘർഷങ്ങളുണ്ടായിരുന്നു. തീർഥാടനകാലത്ത്​ സംഘർഷങ്ങളൊഴിവാക്കാൻ ശബരിമലയിൽ കർശന നിയന്ത്രണങ്ങളും പൊലീസ്​ ഏർപ്പെടുത്തിയിരുന്നു.

Tags:    
News Summary - Pandalam kottaram in sabarimala issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.