Posted On
date_range Updated On
date_range പന്തളത്ത് സി.പി.എം ലോക്കൽ കമ്മിറ്റി ഒാഫീസ് അടിച്ചു തകർത്തു
പന്തളം: സി.പി.എം-ആർ.എസ്.എസ് സംഘർഷം നിലനിന്ന പന്തളം കുരംപാലയിൽ സി.പി.എം ലോക്കൽ കമ്മിറ്റി ഒാഫീസ് അക്രമികൾ അടിച്ചു തകർത്തു. ഒാഫീസ് പൊളിച്ച് അകത്തു കടന്ന അക്രമിസംഘം ഉപകരണങ്ങൾ തല്ലിതകർത്ത് കൂട്ടിയിട്ട് കത്തിച്ചു.
തിരുവനന്തപുരം സംഘർഷത്തിൽ പ്രതിഷേധിക്കാനായി ഇരുമുന്നണികളും വെള്ളിയാഴ്ച പന്തളത്ത് പ്രകടനങ്ങൾ സംഘടിപ്പിച്ചിരുന്നു. പ്രകടനത്തിനിടെ ഉണ്ടായ കൈയേറ്റത്തിൽ ബി.എം.എസ് മേഖലാ പ്രസിഡന്‍റ് ബാബുകുട്ടന് പരിക്കേറ്റിരുന്നു. ഇതിന് തുടർച്ചയാവാം സി.പി.എം ഒാഫീസിന് നേരെയുള്ള ആക്രമണമെന്നാണ് പൊലീസ് വിലയിരുത്തൽ.
ലോക്കൽ കമ്മിറ്റി ഒാഫീസ് ആക്രമിച്ചതിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് സി.പി.എം നേതാക്കൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.