Posted On
date_range Updated On
date_range ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷ -ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്
തിരുവനന്തപുരം: ഗ്രാമ- ബ്ലോക്ക്- ജില്ല പഞ്ചായത്തുകളിലെ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും സത്യപ്രതിജ്ഞയും ബുധനാഴ്ച നടക്കും.
ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് രാവിലെ 11നും വൈസ് പ്രസിഡന്‍റ് തെരെഞ്ഞടുപ്പ് ഉച്ച രണ്ടിനും നടക്കും. ജില്ലാ പഞ്ചായത്ത് കൗൺസിൽ ഹാളുകളിൽ നടക്കുന്ന ചടങ്ങുകൾക്ക് ജില്ല കലക്ടർ നേതൃത്വം നൽകും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ചടങ്ങുകൾ നടത്തുക.
ബ്ലോക്ക് -ഗ്രാമപഞ്ചായത്തുകളുടെ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പും അതത് വരണാധികളുടെ നേതൃത്വത്തിൽ നടക്കും. നഗരസഭകളിലെയും കോർപറേഷനുകളിലെയും അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടന്നിരുന്നു. സംസ്ഥാനത്ത് 941പഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 14 ജില്ല പഞ്ചായത്തുകളുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.