ചിത്രം: facebook.com/iumlkeralastate
Posted On
date_range Updated On
date_range പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ്
മലപ്പുറം: മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രവർത്തകസമിതി യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. നിലവിൽ മുസ്‌ലിം ലീഗ് മലപ്പുറം മണ്ഡലം പ്രസിഡൻറാണ് അബ്ബാസലി ശിഹാബ് തങ്ങൾ.
സാദിഖലി ശിഹാബ് തങ്ങളുടെ പിൻഗാമിയായാണ് അബ്ബാസലി ശിഹാബ് തങ്ങൾ മലപ്പുറം ജില്ല അധ്യക്ഷ സ്ഥാനത്തെത്തുന്നത്. പാണക്കാട് ഹൈദരലി തങ്ങളുടെ നിര്യാണത്തെ തുടർന്നാണ് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡൻറും ഉന്നതാധികാര സമിതി അംഗവുമായ സാദിഖലി ശിഹാബ് തങ്ങൾ സംസ്ഥാന അധ്യക്ഷനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.