രജിസ്ട്രേഷന്‍: 10 ലക്ഷത്തിലധികമുള്ള ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡും വേണം

തിരുവനന്തപുരം: വസ്തുകൈമാറ്റ രജിസ്ട്രേഷന് ഈ പേമെന്‍റിനു പുറമെ, 10 ലക്ഷത്തിലധികം രൂപയുടെ ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡും വേണം. കുടുംബത്തിലുള്ളവര്‍ തമ്മിലുള്ള ധനനിശ്ചയ-ഭാഗപത്ര ആധാരങ്ങള്‍ക്കും ഇത് ബാധകം.  രജിസ്റ്റര്‍ ചെയ്യേണ്ട ആധാരത്തിന് ഓണ്‍ലൈനിലൂടെ, ഫീസ് അടച്ചശേഷം, ഓണ്‍ലൈനില്‍ ആധാരം രജിസ്റ്റര്‍ ചെയ്ത് ടോക്കണ്‍ എടുക്കുമ്പോള്‍ 10 ലക്ഷത്തിലധികമുള്ള ഇടപാടാണെങ്കില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തി ടോക്കണ്‍ എടുക്കാനാവില്ല. പാന്‍ കാര്‍ഡ് ഇല്ലാത്തവരുടെ 10 ലക്ഷത്തിലധികമുള്ള ഇടപാടുകള്‍  വര്‍ക്ക് ഫോറം 60 നല്‍കിയാണ് നിലവില്‍ രജിസ്ട്രേഷന്‍ നടത്തുന്നത്. എന്നാല്‍ ഇനി അത് നടക്കില്ല.

Tags:    
News Summary - pan card in land registration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.