Posted On
date_range Updated On
date_range പമ്പയാറ്റിൽ കുടുങ്ങിയ 80 പേരെ രക്ഷിച്ചത്, ഈ വീട്ടമ്മ ഒറ്റക്ക്
ആലപ്പുഴ: പമ്പയാറ്റിൽ കുടുങ്ങിയ 80 പേരെയാണ് റജി ബാബു എന്ന വീട്ടമ്മ ഒറ്റക്ക് രക്ഷപ്പെടുത്തിയത്. തകഴി കുന്നുമ്മയിലെ മുങ്ങിയ വീട്ടിലെ ആടുകൾക്ക് ഭക്ഷണം ശേഖരിക്കാൻ സ്വന്തം മോട്ടോർ വഞ്ചിയിൽ മക്കളോടൊപ്പം പോകവെയാണ് കുന്നമ്മയിലെ ഈ 45 കാരി വൃദ്ധരsങ്ങുന്ന സംഘത്തെ കണ്ടത്. മക്കളായ ബ്രയ നേയും ബ്രിനി നേയും ഒരാളെ ഏൽപ്പിച്ച് അവരെ രക്ഷിക്കാനിറങ്ങുകയായിരുന്നു.
രാവിലെ 11 മണി മുതൽ വൈകിട്ട് അഞ്ചു വരെ എട്ടോളം ട്രിപ്പടിച്ച് എല്ലാവരേയും സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചു. പാലക്കാട് സ്വദേശിയായ ഭർത്താവ് ബാബു എന്ന് വിളിക്കുന്ന സുരേഷ് ഭാര്യയുടെ സ്വകാര്യ ആവശ്യങ്ങൾക്കായി വാങ്ങി നൽകിയതാണ് വഞ്ചി. യാത്രാ സൗകര്യമില്ലാത്ത കുട്ടനാടിൽ
മക്കളെ സ്കൂളിൽ വിടാനും മറ്റും ഈ വഞ്ചിയാണ് റജി ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.