കൊണ്ടോട്ടി: പള്ളിക്കല്‍ബസാര്‍ ജുമാമസ്ജിദിലുണ്ടായ സംഘര്‍ഷത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് മഗ്രിബ് നമസ്കാര സമയത്താണ് ഒരുസംഘം ആയുധങ്ങളുമായി അക്രമം നടത്തിയത്. ഗുരുതര പരിക്കേറ്റ എട്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് സംഘര്‍ഷാവസ്ഥയത്തെുടര്‍ന്ന് പള്ളിക്കല്‍ബസാര്‍ അങ്ങാടിയില്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. കടകള്‍ നിര്‍ബന്ധപൂര്‍വം അടപ്പിക്കുകയും ചെയ്തു.
കുറെ കാലമായി സമസ്ത ഇ.കെ-എ.പി വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കവും സംഘര്‍ഷവുമുള്ള പള്ളിയാണിത്. നീണ്ടകാലത്തെ കോടതി നടപടികളിലൂടെ ഇ.കെ വിഭാഗത്തിന് ഈയിടെ പള്ളിയുടെ ഭരണം ലഭിച്ചിരുന്നു. പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈകോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.
ബുധനാഴ്ച മഗ്രിബ് നമസ്കാരത്തിന് വിശ്വാസികള്‍ അണിനിരക്കുന്നതിന് തൊട്ടുമുമ്പാണ് ഒരുവിഭാഗം പള്ളിയില്‍ ആയുധങ്ങളുമായി സംഘടിച്ചത്തെി അക്രമം നടത്തിയത്. ഇവര്‍ പള്ളി അകത്തുനിന്ന് പൂട്ടി. വിവരമറിയിച്ചതിനത്തെുടര്‍ന്ന് പൊലീസ് സ്ഥലത്തത്തൊന്‍ വൈകിയതായി നാട്ടുകാര്‍ ആരോപിച്ചു.
നമസ്കാരത്തിനത്തെിയവരാണ് പരിക്കേറ്റവരെ ആശുപത്രികളിലത്തെിച്ചത്.
പരിക്കേറ്റ കെ. കോയട്ടി ഹാജി, കെ. അബ്ദുല്‍ അലി, ടി. അബ്ദുറഹ്മാന്‍, പി.കെ. കോയമോന്‍, ടി. അസീസ്, സി. മരക്കാര്‍, പി. റഫീഖ്, ഹസന്‍ എന്നിരാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ പലര്‍ക്കും തലക്കാണ് പരിക്കുള്ളത്. സി. ഹംസ, കെ. ഉസ്മാന്‍, ടി. അബ്ബാസ്, ടി. മുസ്തഫ, വി.കെ. മുഹമ്മദലി മാസ്റ്റര്‍, കെ. റഷീദ്, മൊയ്തീന്‍കുട്ടി ആനപ്പറ്റ എന്നിവരെ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്ഥലത്ത് പൊലീസ് കാവലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.